ഫിറോസ്‌ ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിറോസ് ഗാന്ധി

പദവിയിൽ
1952-04-17 – 1957-04-04

പദവിയിൽ
1957-05-05 – 1960-09-08
പിൻ‌ഗാമി Baij Nath Kureel

ജനനം 1912 12 സെപ്റ്റംബർ(1912-09-12)
മരണം 1960 സെപ്റ്റംബർ 8 (പ്രായം 47)
ദേശീയത ഇന്ത്യൻ
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ജീവിതപങ്കാളി ഇന്ദിരഗാന്ധി
മക്കൾ സഞ്ജയ് ഗാന്ധി,
രാജീവ് ഗാന്ധി
മതം Zoroastrianism


ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും പത്രപ്രവത്തകനുമായിരുന്നു ഫിറോസ് ഗാന്ധി (12 ഓഗസ്റ്റ് 19128 സെപ്റ്റംബർ 1960).

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭർത്താവ് കൂടിയാ‍ണ് ഫിറോസ് ഗാന്ധി. ഇവർക്ക് രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നീ രണ്ട് മക്കളുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ആദ്യ ജീ‍വിതം

Portrait of Feroze and Indira Gandhi.

1912 ൽ ഒരു പാർസി കുടുംബത്തിലാണ് ഫിറോസ് ജനിച്ചത്. പിതാവ് ജെഹാംഗീർ ഫരേദാൻ, മാതാവ് രതിമായ് എന്നിവരാണ്. [3]. ആ‍ദ്യ വിദ്യാഭ്യാസം അലഹബാദിലായിരുന്നു. പിന്നീട് ലണ്ടൻ സ്കൂൾ ഓഫ് അകാദമിയിൽ അദ്ദേഹം ഉന്നത വിദ്യ്ഭ്യാസം നേടി. 1930 ൽ പഠനം നിർത്തി അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ ചേർന്നു. [4] ഇന്ദിരയും ഫിറോസും ഇംഗ്ലണ്ടിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇവർ 1942 ൽ ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചു. [5]

ഇവർ പിന്നീട് വിവാഹത്തിനു ആറു മാസത്തിന് ശേഷം കിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെടുകയും ജയിലാകുകയും ചെയ്തു

[തിരുത്തുക] രാഷ്ട്രീയ ജീവിതം

1952 ലെ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫിറോസ് ഗാന്ധി പങ്കെടുക്കയുണ്ടായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തിരഞ്ഞെടുപ്പിൽ അദ്ദേഹം റായ് ബറേലിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1957 ലും അദ്ദേഹം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] മരണം

തന്റെ രണ്ടാമത്തെ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം 1960 ൽ മരണമടയുകയായിരുന്നു.

[തിരുത്തുക] അവലംബം

  1. "Biographical Sketch of First Lok Sabha". http://parliamentofindia.nic.in/ls/lok01/alpha/01lsg.htm, ശേഖരിച്ചത്: 2009-04-16. 
  2. "Biographical Sketch of Second Lok Sabha". http://parliamentofindia.nic.in/ls/lok02/alpha/02lsg.htm, ശേഖരിച്ചത്: 2009-04-16. 
  3. World Family Tree Volume 64, Tree 2015
  4. "Indira: The Life of Indira Nehru Gandhi" by Katherine Frank
  5. "AROUND THE WORLD; Mrs. Gandhi Not Hindu, Daughter-in-Law Says". New York Times. May 2, 1984. http://www.nytimes.com/1984/05/02/world/around-the-world-mrs-gandhi-not-hindu-daughter-in-law-says.html, ശേഖരിച്ചത്: 2009-03-29. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ