പൂച്ചവാലൻ ചെടി
| പൂച്ചവാലൻ പൂവ് | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Malpighiales |
| കുടുംബം: | Euphorbiaceae |
| ഉപകുടുംബം: | Acalyphoideae |
| Tribe: | Acalypheae |
| Subtribe: | Acalyphinae |
| ജനുസ്സ്: | Acalypha |
| വർഗ്ഗം: | A. hispida |
| ശാസ്ത്രീയ നാമം | |
| Acalypha hispida |
|
കേരളത്തിലെ ഉദ്യാനങ്ങളിലും വീടുകളിലും ധാരാളമായി കണ്ടുവരുന്നു അലങ്കാര സസ്യമാണ് പൂച്ചവാലൻ ചെടി(Acalypha hispida). ഇടതൂർന്ന് നിൽക്കുന്ന കടും പച്ച ഇലച്ചാർത്തുകൾക്കിടയിൽ ചുവന്ന നിറത്തിൽ പൂച്ചവാലിനു സദൃശമായ പൂങ്കുലകളോടെ ഈ ചെടി കാണപ്പെടുന്നു.
പരിപാലന രീതി [തിരുത്തുക]
നല്ല നീർ വാർച്ചയുള്ളമണ്ണും, ചുടുള്ള കാലാവസ്ഥയും ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് പൂച്ചവാലൻ ചെടി. തെളിഞ്ഞ സൂര്യപ്രകാശമുള്ള അന്തരീക്ഷത്തിൽ ഈ ചെടി നന്നായി വളരും. അവശ്യത്തിന് വെള്ളവും വളവും ലഭിച്ചാൽ ഈ ചെടി തഴച്ചു വളരുകയും ധാരാളം പൂങ്കുലകൾ ഉല്പാദിപ്പിക്കുകയും ചെയ്യും. കമ്പ് മുറിച്ച് നട്ടാണ് പൂച്ചവാലൻ ചെടി വംശ വർദ്ധന നടത്തുന്നത്.മുറിചെടുത്ത കമ്പുകൾ മണൽ കലർന്ന വളമിശ്രിതത്തിൽ നട്ടാണ് വേരു പിടിപ്പിക്കുന്നത്. വളപ്രയോഗത്തോട് നന്നയി പ്രതികരിക്കുന്ന ഈ ചെടി വളരെയെളുപ്പം വീട്ടുമുറ്റങ്ങളിൽ വളർത്തിയെടുക്കാവുന്ന ഒരു അലങ്കാര ചെടിയാണ്.