പൂച്ചവാലൻ ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acalypha hispida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂച്ചവാലൻ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
A. hispida
Binomial name
Acalypha hispida
പൂച്ചവാലൻ ചെടി
പൂച്ചവാലൻ ചെടി

കേരളത്തിലെ ഉദ്യാനങ്ങളിലും വീടുകളിലും ധാരാളമായി കണ്ടുവരുന്നു അലങ്കാര സസ്യമാണ്‌ പൂച്ചവാലൻ ചെടി (Acalypha hispida). ഇടതൂർന്ന്‌ നിൽക്കുന്ന കടും പച്ച ഇലച്ചാർത്തുകൾക്കിടയിൽ ചുവന്ന നിറത്തിൽ പൂച്ചവാലിനു സദൃശമായ പൂങ്കുലകളോടെ ഈ ചെടി കാണപ്പെടുന്നു.

പരിപാലന രീതി[തിരുത്തുക]

നല്ല നീർ വാർച്ചയുള്ളമണ്ണും, ചുടുള്ള കാലാവസ്ഥയും ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് പൂച്ചവാലൻ ചെടി. തെളിഞ്ഞ സൂര്യപ്രകാശമുള്ള അന്തരീക്ഷത്തിൽ ഈ ചെടി നന്നായി വളരും. അവശ്യത്തിന്‌ വെള്ളവും വളവും ലഭിച്ചാൽ ഈ ചെടി തഴച്ചു വളരുകയും ധാരാളം പൂങ്കുലകൾ ഉല്പാദിപ്പിക്കുകയും ചെയ്യും. കമ്പ് മുറിച്ച് നട്ടാണ്‌ പൂച്ചവാലൻ ചെടി വംശ വർദ്ധന നടത്തുന്നത്.മുറിച്ചെടുത്ത കമ്പുകൾ മണൽ കലർന്ന വളമിശ്രിതത്തിൽ നട്ടാണ്‌ വേരു പിടിപ്പിക്കുന്നത്. വളപ്രയോഗത്തോട് നന്നയി പ്രതികരിക്കുന്ന ഈ ചെടി വളരെയെളുപ്പം വീട്ടുമുറ്റങ്ങളിൽ വളർത്തിയെടുക്കാവുന്ന ഒരു അലങ്കാര ചെടിയാണ്‌.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂച്ചവാലൻ_ചെടി&oldid=3699143" എന്ന താളിൽനിന്ന് ശേഖരിച്ചത്