പുള്ളുനത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പുള്ളുനത്ത് (Brown Hawk-Owl) | |
|---|---|
| at Samsing in Darjeeling district of വെസ്റ്റ് ബംഗാൾ, ഇന്ത്യ. | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Strigiformes |
| കുടുംബം: | Strigidae |
| ജനുസ്സ്: | Ninox |
| വർഗ്ഗം: | N. scutulata |
| ശാസ്ത്രീയ നാമം | |
| Ninox scutulata Raffles, 1822 |
|
പുള്ളി നത്തിനെക്കാൾ വലിപ്പം കൂടിയ ഇനമാണ് പുള്ളുനത്ത്. ശാസ്ത്രനാമം: നിനോക്സ് സ്കുറ്റുലേറ്റ (Ninox scutulata).
തലയും മുഖവും ചാരം കലർന്ന തവിട്ടുനിറം.പുറവും ചിറകുകളും മാറിടവും കടുത്ത തവിട്ടു നിറം .മാറിനു താഴെയുള്ള ഭാഗം വെള്ള .ഈ ഭാഗത്ത് അനവധി പുള്ളികൾ കൊണ്ട് നിറഞ്ഞിരിക്കും.മഞ്ഞ കണ്ണുകൾ.
പറന്നു നടക്കുന്ന പ്രാണികളെ പറന്ന് നടന്ന് ഭക്ഷിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണു.
ജനുവരി മുതൽ മെയ് വരെയാണിതിന്റെ പ്രജനനകാലം.
[തിരുത്തുക] ചിത്രശാല
- പുള്ളുനത്തിന്റെ ചിത്രങ്ങൾ