പി. എൻ. സുന്ദരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എൻ സുന്ദരം
ജനനം(1934-03-18)മാർച്ച് 18, 1934
മരണംമാർച്ച് 22, 2010(2010-03-22) (പ്രായം 76)
തൊഴിൽഛായാഗ്രഹണം, സംവിധാനം
സജീവ കാലം1940s-2010
ജീവിതപങ്കാളി(കൾ)പാർവ്വതി സുന്ദരം
പുരസ്കാരങ്ങൾഛായാഗ്രഹണത്തിനുള്ള തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ്

പി.എൻ സുന്ദരം (18 മാർച്ച് 1934 – 22 മാർച്ച് 2010)[1] മലയാളം, തമിഴ്, തെലുഗു, കന്നഡം ഹിന്ദി ചലച്ചിത്രരംഗത്ത് ഏകദേശം 250 സിനിമകളിൽ ഛായാഗ്രാഹകൻ എന്നനിലക്കും മലയാളത്തിൽ 5 സിനിമകളുടെ സംവിധായകൻ എന്ന നിലക്കും സംഭാവന നൽകിയ വ്യക്തിയാണ്. പാലക്കാട് ജില്ലയിൽ പനങ്ങാട്ടിരി സ്വദേശിയായ അദ്ദേഹം സിനിമയിൽ ആകൃഷ്ടനായി മദ്രാസിലെത്തുകയും ആദ്യകാലത്തെ കഷ്ടപ്പാടുകൾക്ക്ശേഷം വിജയവാഹിനി സ്റ്റുഡിയോയിൽ കാമറാ അസിസ്റ്റന്റ് ആയി 1950കളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് എ വിൻസെന്റിന്റെ സഹായി ആയി ഛായാഗ്രഹണ രംഗത്തെത്തി. [1]ഫിലിം എമ്പ്ലോയീസ് ഫെഡറേഷൻ ഒഫ് സൗത്ത് ഇന്ത്യ എന്ന സിനിമാതൊഴിലാളികളുടെ സംഘടനയുടെ സ്ഥാപകാംഗമായ അദ്ദേഹം അതിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.[2] മലയാളത്തിൽ 7 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഉയർന്ന മനിതൻ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനു തമിഴ്നാട് ചലച്ചിത്ര അവാർഡ് ലഭിച്ചു.

ഛായാഗ്രഹണം നിർവ്വഹിച്ച മലയാളചിത്രങ്ങൾ[3][തിരുത്തുക]

ക്ര.നം. ചിത്രം സംവിധാനം വർഷം
1 നദി എ വിൻസന്റ് 1969
2 ആയിരം ജന്മങ്ങൾ പി. എൻ. സുന്ദരം 1976
3 വേളാങ്കണ്ണി മാതാവ് കെ തങ്കപ്പൻ 1977
4 പൊന്നിൽ കുളിച്ച രാത്രി അലക്സ് 1979
5 കൊച്ചു തമ്പുരാട്ടി അലക്സ് 1979
6 അഗ്നിയുദ്ധം എൻ.പി സുരേഷ് 1981
7 ഇതാ ഒരു ധിക്കാരി എൻ.പി സുരേഷ് 1982
8 കക്ക പി. എൻ. സുന്ദരം 1982
9 മരുപ്പച്ച എസ് ബാബു 1982
10 ശ്രീ അയ്യപ്പനും വാവരും എൻ.പി സുരേഷ് 1982
11 പ്രതിജ്ഞ പി. എൻ. സുന്ദരം 1983
12 അമ്മേ നാരായണ എൻ.പി സുരേഷ് 1984
13 ആയിരം അഭിലാഷങ്ങൾ സോമൻ അമ്പാട്ട് 1984
14 കടമറ്റത്തച്ചൻ എൻ.പി സുരേഷ് 1984
15 ശ്രീ ഗുരുവായൂർ മാഹാത്മ്യം പി ഭാസ്കരൻ 1984
16 കൃഷ്ണാ ഗുരുവായൂരപ്പാ എൻ.പി സുരേഷ് 1984
17 ആഗ്രഹം രാജസേനൻ 1984
18 ഉയർത്തെഴുനേൽപ്പ്‌ എൻ.പി സുരേഷ് 1985

സംവിധാനം ചെയ്ത ചിത്രങ്ങൾ[4][തിരുത്തുക]

ക്ര.നം. ചിത്രം നിർമ്മാണം വർഷം
1 അയോദ്ധ്യ എസ് പാവമണി 1975
2 ആയിരം ജന്മങ്ങൾ എസ് പാവമണി 1976
3 അപരാധി എസ് പാവമണി 1977
4 കോളിളക്കം സി വി ഹരിഹരൻ 1981
5 കക്ക ഹരിഹരൻ സി വി 1982
6 പ്രതിജ്ഞ സി എസ് ഉണ്ണി ,പി കെ ചിദംബരൻ 1983

,

References[തിരുത്തുക]

  1. 1.0 1.1 Moviebuzz (23 March 2010). "Cameraman P N Sundaram passes away". Sify. Archived from the original on 2016-10-25. Retrieved 15 October 2017.
  2. "P N Sundaram passes away". The Times of India. 23 March 2010. Archived from the original on 2013-10-15. Retrieved 15 October 2013.
  3. "പി.എൻ സുന്ദരം". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  4. "പി.എൻ സുന്ദരം". മലയാളസംഗീതം. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

External links[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പി. എൻ. സുന്ദരം

"https://ml.wikipedia.org/w/index.php?title=പി._എൻ._സുന്ദരം&oldid=3636615" എന്ന താളിൽനിന്ന് ശേഖരിച്ചത്