പാരസെറ്റമോൾ
|
പാരസെറ്റമോൾ
|
|
| Systematic (IUPAC) name | |
| N-(4-hydroxyphenyl)acetamide | |
| Identifiers | |
| CAS number | |
| ATC code | N02 |
| PubChem | |
| DrugBank | |
| Chemical data | |
| Formula | C8H9NO2 |
| Mol. mass | 151.169 g/mol |
| SMILES | search in , |
| Physical data | |
| Density | 1.263 g/cm³ |
| Melt. point | 169 °C (336 °F) |
| Solubility in water | 14 mg/mL @ 25C [1] mg/mL (20 °C) |
| Pharmacokinetic data | |
| Bioavailability | almost 100% |
| Metabolism | 90 to 95% Hepatic |
| Half life | 1–4 hours |
| Excretion | Renal |
| Therapeutic considerations | |
| Licence data |
|
| Pregnancy cat. | |
| Legal status | |
| Routes | Oral, rectal, intravenous |
പനിയ്ക്കെതിരെയും വേദനസംഹാരിയായും ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു ഔഷധമാണ് പാരസെറ്റമോൾ (Paracetamol - ഉച്ചാരണം: /ˌpærəˈsiːtəmɒl, -ˈsɛtə-/[2]) അല്ലെങ്കിൽ അസെറ്റാമിനോഫെൻ (Acetaminophen). ടാറിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പാരസെറ്റമോൾ ഫിനാസെറ്റിൻ എന്ന പദാർത്ഥവുമായി രാസപരമായ ബന്ധമുള്ളതാണ്. എന്നാൽ, ഫീനാസെറ്റിനിൽ നിന്നു വ്യത്യസ്തമായി പാരസെറ്റമോൾ അർബുദകാരിയല്ല.
ഉള്ളടക്കം |
[തിരുത്തുക] രസതന്ത്രം
[തിരുത്തുക] ഘടന
ബെൻസീൻ വലയത്തോട് ഹൈഡ്രോക്സിൽ ഗ്രൂപ്പും അമൈഡ് ഗ്രൂപ്പും പാരാ (1,4) രീതിയിൽ ചേർന്നതാണ് പാരസെറ്റമോൾ തന്മാത്രയുടെ ഘടന.
[തിരുത്തുക] ഉത്പാദനം
ഫീനോളിൽ നിന്നാണ് പാരസെറ്റമോൾ നിർമ്മിക്കുന്നത്. അതിന് താഴെ പറയുന്ന രീതി ഉപയോഗിക്കുന്നു.
- സൾഫ്യൂരിക് അമ്ളവും സോഡിയം നൈട്രേറ്റും ഉപയോഗിച്ച് ഫീനോളിനോട് നൈട്രേറ്റ് ഗ്രൂപ്പ് ചേർക്കുന്നു.
- ഓർത്തോ ഐസോമറിൽ നിന്ന് പാരാ ഐസോമർ വേർതിരിച്ചെടുക്കുന്നു.
- സോഡിയം ബോറോഹൈഡ്രൈഡ് ഉപയോഗിച്ച് പാരാ നൈട്രോഫീനോളിനെ പാരാ അമിനോഫീനോളാക്കി മാറ്റുന്നു.
- പാരാ അമിനോഫീനോൾ അസെറ്റിക് അൻഹൈഡ്രൈഡുമായി പ്രവർത്തിപ്പിച്ച് പാരസെറ്റമോൾ നിർമ്മിക്കുന്നു.
[തിരുത്തുക] പാർശ്വഫലങ്ങൾ
പാരസെറ്റമോൾ കരളിന് ഹാനികരമാണെന്ന് ഡ്രഗ്സ് ടെസ്റ്റിങ് അഡ്വൈസറി ബോര്ഡ് പറയുന്നു. 23.9.2011 ന് ഇറക്കിയ സർക്കുലര് പ്രകാരം പാരസെറ്റമോൾ ഉല്പന്നങ്ങളുടെ പുറത്ത് കരളിന് ഹാനികരം എന്ന് സൂചിപ്പിക്കുന്ന വിവരം നല്കിയിരിക്കണം എന്ന നിഷ്കർഷിക്കുന്നു.
[തിരുത്തുക] അവലംബം
http://dc.kerala.gov.in/docs/pdf/nsqdrugs/circular/limpara.pdf