പാതിരാക്കൊക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Black-crowned Night Heron | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Ciconiiformes |
| കുടുംബം: | Ardeidae |
| ജനുസ്സ്: | Nycticorax |
| വർഗ്ഗം: | N. nycticorax |
| ശാസ്ത്രീയ നാമം | |
| Nycticorax nycticorax (Linnaeus, 1758) |
|
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രി സഞ്ചാരിയായ ഒരു പക്ഷിയാണ് പാതിരാകൊക്ക്. ഇതിനെ ചില പ്രദേശങ്ങളിൽ പകലുണ്ണാൻ എന്നും വിളിക്കും[1][2].
പ്രത്യേകതകൾ [തിരുത്തുക]
ചാരനിറവും വെള്ള നിറവും കലർന്ന തൂവലുകളാണ് ഇതിനുള്ളത്; എങ്കിലും തലയും ശരീരത്തിന്റെ മുകൾ ഭാഗവും കടും പച്ച കലർന്ന കറുപ്പ് നിറത്തിലും ചിറകിന്റെ മുകൾ ഭാഗം ചാരനിറവുമാണ്. ശരീരത്തിന്റെ അടിഭാഗവും കഴുത്തിന്റെ കീഴ്ഭാഗവും വെള്ള നിറത്തിലുമാണുള്ളത്. കറുത്ത കൊക്കും ചുവന്ന കണ്ണുകളുമാണ് ഇതിനുള്ളത്. സാധാരണ ഇളം പച്ച നിറത്തിൽ കാണപ്പെടുന്ന കാലുകൾ പ്രജനനകാലത്ത് മഞ്ഞനിറത്തിലോ ഇളം ചുവന്ന നിറത്തിലോ ആയിരിക്കും കാണപ്പെടുക. കൂടാതെ ഇവയുടെ തലയ്ക്ക് പുറകിലായി ഒരു ശിഖയും കാണപ്പെടുന്നു.