ന യുങ്-നം സോം ദേശീയോദ്യാനം

Coordinates: 17°53′47.85″N 102°9′0.259″E / 17.8966250°N 102.15007194°E / 17.8966250; 102.15007194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Na Yung-Nam Som National Park
อุทยานแห่งชาตินายูง-น้ำโสม
Map showing the location of Na Yung-Nam Som National Park
Map showing the location of Na Yung-Nam Som National Park
Park location in Thailand
LocationUdon Thani Province, Thailand
Coordinates17°53′47.85″N 102°9′0.259″E / 17.8966250°N 102.15007194°E / 17.8966250; 102.15007194
Area344 km2 (133 sq mi)
Established1975
Governing bodyDepartment of National Parks, Wildlife and Plant Conservation

തായ്‌ലാന്റിലെ നം സോം ജില്ലയിൽ ഉഡോൺ തനി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനം ആണ് ന യുങ്-നം സോം ദേശീയോദ്യാനം (Na Yung–Nam Som National Park)[1](Thai: อุทยานแห่งชาตินายูง-น้ำโสม)

ഭൂമിശാസ്ത്രം.[തിരുത്തുക]

നാൻ യംഗ്-നം സോം ദേശീയോദ്യാന പ്രദേശം ഉഡോൺ തനി, ലോയി, നോങ് ഖായി പ്രവിശ്യകൾ എന്നിവ കൂടിചേരുന്നയിടത്ത് സ്ഥിതിചെയ്യുന്നു. 200-500 മീറ്റർ ഉയരമുള്ള ചരിവുകളുള്ള ഭൂപ്രകൃതിയാണ് ഈ ഭൂപ്രദേശം. 588 മീറ്റർ ഉയരമുള്ള ഫു യാ- യു ആണ് ഏറ്റവും ഉയർന്ന കൊടുമുടി. വന അവസ്ഥ ഇപ്പോഴും സമൃദ്ധമാണ്. ഈ പാർക്ക് ഹുയി നം സോം, ഹൂയി ടട്ട് ടൺ തുടങ്ങി നദികളുടേയും അരുവികളുടേയും പ്രധാന ഉറവിടം ആണ്. വരണ്ട നിത്യഹരിത മണ്ണിൽ മണൽ കലർന്ന് കാണപ്പെടുന്നു. ഡിപ്റ്റെറോകാർപ് വനങ്ങളിൽ ലാറ്റെറിറ്റിക് സോയിൽ (ചെങ്കല്ല്) കാണപ്പെടുന്നു. ഇവിടെ നിന്നും കണ്ടെത്തിയ പാറകളിൽ ഭൂരിഭാഗവും മണൽക്കല്ലാണ്.[2]

ചരിത്രം[തിരുത്തുക]

1975 ഡിസംബറിൽ ഈ പ്രദേശം ഒരു ദേശീയ പാർക്കായി മാറി. പിന്നീട് 2004 ഫെബ്രുവരി 19 ന് നാഷണൽ പാർക്ക്, വൈൽഡ് ലൈഫ് ആന്റ് പ്ലാന്റ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് ആക്കി മാറ്റി.

കാലാവസ്ഥ[തിരുത്തുക]

മൺസൂൺ കാരണം, വേനൽക്കാലത്ത് മാർച്ച് മുതൽ മെയ് വരെ ചൂട് 40 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ജൂൺ മുതൽ ഒക്ടോബർ വരെയും നവംബർ മുതൽ ഫെബ്രുവരി വരെയും മഴക്കാലത്ത് താപനില 10-20 ഡിഗ്രി സെൽഷ്യസ് ആണ്. വർഷം തോറും 1000-1,500 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിക്കുന്നത്.

സസ്യ ജീവ ജാലങ്ങൾ[തിരുത്തുക]

വനഭൂമികൾ വരണ്ട ഡൈപ്റ്റർകാർപ്പ് വനങ്ങളാണ്. മലനിരകളിലും മലയടിവാരങ്ങളിലും ആയി വ്യാപിച്ചുകിടക്കുന്നു. ഷോറിയ ഒബ്റ്റാസ, എസ്. സയാമൻസിസ്, ഡിപ്റ്റെറോകാർപസ് ട്യൂബർക്യുലേറ്റസ് എന്നിവയാണ് പ്രധാന സ്പീഷീസുകൾ. താഴ്ന്ന പ്രദേശങ്ങളിൽ വിയറ്റ്നാമോസാസ പുസില്ല, കുർകുമാ sp. എന്നീ സസ്യങ്ങളും താഴ്ന്ന താഴ്വരകളിൽ ഇലപൊഴിയും വനങ്ങളായ ഡാൽബെർഗിയ ഒലിവേരി, ക്സൈലിയ ക്സൈലോകാർപ, പെറോകാർപസ് മാക്രൊകാർപസ്, സിൻഡോറ സിയ്യാമെൻസിസ്, എന്നിവയും ജിഗാൻറോക്ലോയ ആൽബൊക്സിലിയേറ്റ, ബംബുസ ബാംബോസ്, ഡൻഡ്രൊകലാമസ് sp. തുടങ്ങിയ നിരവധി മുള വർഗ്ഗങ്ങളും കാണപ്പെടുന്നു. നദീതീരങ്ങളിൽ വരണ്ട നിത്യഹരിത വനങ്ങളിൽ അഫ്സീല ക്സൈലോകാർപ, അനീസോപ്റ്റെറ കോസ്റ്റേറ്റ, ഡിപ്റ്റെറോകാർപസ് spp. ലജർസ്റ്റോമീയ spp., ഹോപ്പ എസ്. ഓർക്കിഡ്, ഫേൺ തുടങ്ങിയയും സിംബയോസിസ് ജീവികളും റാത്തൻ, പാം, ഔഷധ സസ്യങ്ങളും ഇവിടെ കാണപ്പെടുന്നു.

കാട്ടുപന്നി, കോമൺ മുൻജാക്ക്, മകാക്, ലംഗൂർ, അണ്ണാൻ, ക്ലൗഡഡ് മോണിറ്റർ, പാമ്പുകൾ, പക്ഷികൾ തുടങ്ങിയവ കണ്ടെത്തി. വലിയ വലിപ്പമുള്ള വന്യജീവിളായ സാംബാർ മാൻ, ഇന്ത്യൻ ആന, ഏഷ്യാറ്റിക് കറുത്ത കരടി എന്നിവയൊക്കെ കണ്ടെത്തിയിരുന്നു എങ്കിലും അവയെ ഈ പ്രദേശത്തെ ജനങ്ങൾ ഗുരുതരമായി വേട്ടയാടിയിരുന്നു.

കാഴ്ചകൾ[തിരുത്തുക]

ഫ ഡീങ് വ്യൂപോയിന്റ്

നാഷണൽ പാർക്ക് ഓഫീസിൽ നിന്ന് ഏകദേശം 1,500 മീറ്റർ ഉയരത്തിലുള്ള ഫാങ്ങ് ഡീങ് വ്യൂപോയിന്റ് കാണാം. യുങ്തോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള ഫാ ഡീങ് സാൻഡ്സ്റ്റോൺ ചരിവുകളിലൊന്നാണ്. മനോഹരമായ താഴ്ന്ന ദൃശ്യങ്ങൾ ഇവിടെ കാണാൻ കഴിയും. ഫാ ഡീങ് അടുത്തുള്ള, ലുവാംഗ് ഫു മാൻ ഫുറിതട്ടോയിൽ ഒരു ധ്യാനം സൈറ്റ് ആയി ഉപയോഗിക്കുന്ന ഒരു ചെറിയ ഗുഹ കാണപ്പെടുന്നു. യുങ്തോങ് വെള്ളച്ചാട്ടം, യുങ് തുംഗ്, താറ്റ് നോയി വെള്ളച്ചാട്ടങ്ങൾ, ഫായ് ദാങ്ങ് വ്യൂപോയിന്റ് 2,000 മീ എന്നിവയിലൂടെ .പ്രകൃതിയാത്ര കടന്നുപോകുന്നു.

അവലംബം[തിരുത്തുക]

  1. "Na Yung - Nam Som National Park". Department of National Parks (DNP) Thailand. Archived from the original on 15 September 2015. Retrieved 31 October 2015.
  2. "Na Yung-Nam Som National Park". Tourism Authority of Thailand (TAT). Retrieved 31 October 2015.[പ്രവർത്തിക്കാത്ത കണ്ണി]