അണ്ണാൻ
| അണ്ണാന്മാർ Temporal range: Late Eocene—സമീപസ്ഥം |
|
|---|---|
| Various members of the Sciuridae family | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Rodentia |
| ഉപനിര: | Sciuromorpha |
| കുടുംബം: | Sciuridae Fischer de Waldheim, 1817 |
| Subfamilies and tribes | |
and see text |
|
സസ്തനികളിൽ റോഡൻഷ്യയിലെ ഒരു കുടുംബമാണ് അണ്ണാൻ (Squirrel, Sciuridae). അണ്ണാറക്കണ്ണൻ, അണ്ണാക്കൊട്ടൻ, അണ്ണി എന്നീ പേരുകളിലും മലയാളത്തിൽ ഇതറിയപ്പെടുന്നു. ഇതിൽ ഏകദേശം 50 ജനസ്സുകളുണ്ട്. ഓസ്ട്രേലിയ ,മഡഗാസ്കർ, തെക്കെ അമേരിക്കയുടെ തെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, ഈജിപ്റ്റ് മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.
ഉള്ളടക്കം |
[തിരുത്തുക] ഐതിഹ്യം
ശ്രീരാമനെ ലങ്കയിലേക്ക് സൈന്യം നയിക്കാൻ കടലിനു കുറുകെ ലങ്കയിലേക്ക് രാമസേതു നിർമ്മിക്കാൻ അണ്ണാനുകൾ സഹായിച്ചു എന്നും ഇതിൽ കനിഞ്ഞ് ശ്രീരാമൻ അണ്ണാന്റെ മുതുകിൽ തലോടിയതാണ് അണ്ണാന്റെ പുറത്തെ മൂന്നു നീണ്ട വരകൾ എന്നുമാണ് ഐതിഹ്യം[1].
[തിരുത്തുക] ആഹാരം
പലതരം അണ്ടികളും പരിപ്പുകളുമാണ് അണ്ണാന്റെ പ്രധാന ആഹാരം. താഴത്തെനിരയിലെ ഉളിപ്പല്ലുകൾകൊണ്ട് അണ്ടിയുടെ തോടുകൾ കരണ്ടുതുരന്നാണ് പരിപ്പുകൾ ശേഖരിക്കുന്നത്. ഇവ സമൃദ്ധിയുടെ കാലങ്ങളിൽ ഇവ ഭക്ഷണപദാർഥങ്ങൾ ശേഖരിച്ച് പഞ്ഞമാസത്തേക്കുവേണ്ടി സൂക്ഷിക്കുന്നു. കവിൾസഞ്ചിയിൽ ശേഖരിക്കുന്ന ആഹാരപദാർഥങ്ങൾ കൊണ്ടുപോയി കൂടുകളിൽ സൂക്ഷിച്ചുവയ്ക്കുന്നു. വടക്കൻ അമേരിക്കയിലെ ചാരനിറമുള്ള അണ്ണാൻ വിള്ളലുകളിലും മണ്ണിനടിയിലും ഭക്ഷണം സൂക്ഷിച്ചുവയ്ക്കാറുണ്ട്. പിന്നീട് ചിലപ്പോൾ അതു കുഴിച്ചെടുത്തു ഭക്ഷിക്കുമെങ്കിലും മിക്കപ്പോഴും മറക്കപ്പെടുന്നതിനാൽ ഈ വിത്തുകൾ അനുകൂലകാലാവസ്ഥയിൽ മുളച്ച് ചെടികളാകുന്നു. ഇങ്ങനെ 'പൂഴ്ത്തിവയ്പി'ലൂടെ ഇത്തരം അണ്ണാൻ വിത്തുവിതരണത്തെ സഹായിക്കുന്നു.
[തിരുത്തുക] മറ്റ് ചിലത്
ചിത്രമെഴുതാൻ ഉപയോഗിക്കുന്ന ബ്രഷും തൊങ്ങലുകളും അണ്ണാന്റെ രോമംകൊണ്ടുണ്ടാക്കാറുണ്ട്.
[തിരുത്തുക] ചൊല്ലുകൾ
- അണ്ണാൻ കുഞ്ഞും തന്നാലായത്
- അണ്ണാൻ മുതാ മരം കയറ്റം മറകുമോ ?
[തിരുത്തുക] അവലംബം
- ↑ "How The Squirrel Got Its Stripes" (ഇംഗ്ലീഷ് ഭാഷയിൽ). IndiaTimes.com. http://spirituality.indiatimes.com/articleshow/7256282.cms, ശേഖരിച്ചത്: 1 ഏപ്രിൽ 2010.
[തിരുത്തുക] ചിത്രശാല
- അണ്ണാന്റെ വിവിധ ചിത്രങ്ങൾ