നോട്ട്ബുക്ക് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോട്ട്ബുക്ക്
സംവിധാനം റോഷൻ ആണ്ട്രൂസ്
നിർമ്മാണം പി.വി. ഗംഗാധരൻ
രചന ബോബി-സഞ്ജയ്
അഭിനേതാക്കൾ മറിയ
റോമ
പാർവ്വതി മേനോൻ
സ്കന്ദ
സംഗീതം മെജോ ജോസഫ്
ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണം സി. ദിവാകർ
ചിത്രസംയോജനം രഞ്ജൻ അബ്രഹാം
സ്റ്റുഡിയോ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണം കല്പക ഫിലിംസ്
റിലീസിങ് തീയതി 2006 ഡിസംബർ 15
സമയദൈർഘ്യം 150 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് INR 1.8 കോടി

റോഷൻ ആൻഡ്രൂസ് സം‌വിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നോട്ട്ബുക്ക്. ഊട്ടിയിലുള്ള ഒരു ബോർഡിങ്ങ് സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളുടെ കഥയാണ് നോട്ട്ബുക്ക്. [1] വിവാഹത്തിനുമുൻപ് അമ്മയാകുന്ന ഒരു വിദ്യാർത്ഥിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ. വളരെ പുതുമയുള്ള ഒരു ചലച്ചിത്ര ഇതിവൃത്തമായിരുന്നുവെങ്കിലും ഒരു ശരാശരി വിജയം മാത്രമേ ഈ സിനിമയ്ക്ക് ലഭിച്ചുള്ളൂ.

അഭിനേതാക്കൾ[തിരുത്തുക]

  • മറിയ – ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അധികം സംസാരിക്കാത്ത ഒരു പ്രകൃതം. തന്റെ കൂട്ടുകാരികളായ സൈറയും പൂജയും വഴക്ക് കൂടുമ്പോഴൊക്കെ അവരുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചു.
  • റോമ അസ്രാണി – സൈറ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അസ്വാരസ്യങ്ങളുള്ള മാതാപിതാക്കളുടെ പുത്രി. ധൈര്യവും തന്റേടവും ഉള്ള ഒരു കഥാപാത്രം.
  • പാർവ്വതി മേനോൻ – കഥാപാത്രത്തിന്റെ പേര് പൂജ കൃഷ്ണ. മൂന്ന് സുഹൃത്തുക്കളിൽ ബുദ്ധിശാലി. ഇരുത്തം വന്ന പ്രകൃതം. ഒരു നിർണ്ണായക ഘട്ടത്തിൽ തന്റെ സുഹൃത്തുക്കളെ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട് ഈ കഥാപാത്രം.
  • സ്കന്തൻ – ശ്രീദേവിയുടെ കാമുകനായ സൂരജ് മേനോൻ എന്ന കഥാപാത്രം
  • സുരേഷ് ഗോപി – സൈറയുടെ അച്ഛനായ ബ്രിഗേഡിയർ അലക്സാണ്ടർ.
  • ഐശ്വര്യ – സൈറയുടെ മാതാവ്. എലിസബത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്.
  • സീത – പൂജയുടെ അമ്മ
  • പ്രേം പ്രകാശ് – ശ്രീദേവിയുടെ അച്ഛൻ കഥാപാത്രം. പേര് സ്വാമിനാഥൻ.
  • സുകന്യ – ശ്രീദേവിയുടെ അമ്മ.
  • രവീന്ദ്രൻ – ഒരു ഡോക്റ്ററുടെ കഥാപാത്രം
  • മെജോ ജോസഫ് – ഫെറോസ് എന്ന വിദ്യാർത്ഥിയായി വേഷമിട്ടിരിക്കുന്നു.

ഗാനങ്ങൾ[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മെജോ ജോസഫ് ആണ്.

  1. "ആസ് വി ആൾ നോ" – ഡോനൻ, രമ്യ, സ്വപ്ന, വിനൈത
  2. "ചങ്ങാതിക്കൂട്ടം" – അഫ്സൽ, വിധു പ്രതാപ്, റിമി ടോമി, സയനോര
  3. "ഇനിയും" – യേശുദാസ്, മഞ്ജരി
  4. "ഹൃദയവും" – വിനീത് ശ്രീനിവാസൻ, ജ്യോത്സ്ന

അവലംബം[തിരുത്തുക]

  1. "Snapshots of school life". The Hindu. 2006-09-15. ശേഖരിച്ചത് 2007-12-17. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]