നീര്‍ക്കുതിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
നീര്‍ക്കുതിര
നീര്‍ക്കുതിരകളുടെ കൂട്ടം, ലുഅഗ്വ താഴ്‌വര, സാംബിയ
നീര്‍ക്കുതിരകളുടെ കൂട്ടം, ലുഅഗ്വ താഴ്‌വര, സാംബിയ
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
Superorder: Cetartiodactyla
നിര: Artiodactyla
കുടുംബം: Hippopotamidae
ജനുസ്സ്‌: Hippopotamus
വര്‍ഗ്ഗം: H. amphibius
ശാസ്ത്രീയനാമം
Hippopotamus amphibius
Linnaeus, 1758 [2]
Range map[1]
Range map[1]

സസ്യഭുക്കായ വലിയ ഒരു സസ്തനിയാണ് നീര്‍ക്കുതിര അഥവാ ഹിപ്പോപ്പൊട്ടാമസ്. (ഗ്രീക്ക്: ἱπποπόταμος (ഹിപ്പോപ്പൊട്ടാമസ്), ιππος ഹിപ്പോ എന്നതിനു “കുതിര“ എന്നും, πόταμος പൊട്ടാമസ് എന്നതിന് “നദി“ എന്നുമാണ് അര്‍ഥം) പൊതുവേ ഇവയ്ക്ക് ഉയരം കുറവാണ്. ആഫ്രിക്കന്‍ വന്‍കരയാണ് നീര്‍ക്കുതിരയുടെ ജന്മദേശം.

[തിരുത്തുക] ശാരീരിക സവിശേഷതകള്‍

തടിച്ചുരുണ്ട ശരീരവും വലിയ വായയും പല്ലുകളും ഇവയുടെ സവിശേഷതകളാണ്. ഇവയ്ക്ക് ഇരട്ടക്കുളമ്പുകളാണുള്ളത്. പകല്‍ സമയങ്ങളില്‍ വിശ്രമിയ്ക്കുന്ന ഇവ രാത്രിസമയങ്ങളില്‍ ഭക്ഷണം തേടി ദൂരയാത്രകള്‍ ചെയ്യുന്നു. ആണ്‍നീര്‍ക്കുതിരകള്‍ക്ക് ശരാശരി 1.5മീറ്റര്‍ ഉയരവും 4.5മീറ്റര്‍ നീളവും 4500കി.ഗ്രാം ഭാരവും ഉണ്ടായിരിയ്ക്കും. താഴത്തെ വരിയിലെ അറ്റം കൂര്‍ത്ത പല്ലുകള്‍ക്ക് 50സെന്റിമീറ്ററോളം നീളവും ഉണ്ടായിരിയ്ക്കും.

ജലവാസത്തിനനുകൂലമായ ശാരീരികസവിശേഷതകള്‍ ഇവയ്ക്കുണ്ട്. ശിരസ്സ് അല്പം മാത്രം ജലോപരിതലത്തിനു മുകളില്‍ വെച്ച് മുങ്ങിക്കിടക്കുന്ന ഇവയെ പെട്ടെന്ന് കാണാന്‍ സാധിയ്ക്കയില്ല. ആഴം കുറഞ്ഞ ജലാശയങ്ങളും ഒഴുക്കു കുറഞ്ഞ ഭാഗങ്ങളുമാണ് ഇവയുടെ വാസസ്ഥലങ്ങള്‍.10-15അംഗങ്ങളടങ്ങിയ ചെറിയ സംഘങ്ങളായാണ് സാധാരണ കാണപ്പെടുന്നത്. സന്ധ്യയാവുന്നതോടെ തീറ്റ തേടി യാത്ര ആരംഭിയ്ക്കുന്നു.

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 Lewison & Oliver (2005). Hippopotamus amphibius. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a range map and justification for why this species is vulnerable.
  2. ITIS on Hippopotamus amphibius. Integrated Taxonomic Information System. ശേഖരിച്ചത് 2007-07-29.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം