ദ ക്രോണിക്കിൾസ് ഓഫ് നർനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ക്രോണിക്കിൾസ് ഓഫ് നർനിയ  
Narnia books.jpg The Lion, the Witch and the Wardrobe Prince Caspian The Voyage of the Dawn Treader The Silver Chair The Horse and His Boy The Magician's Nephew The Last Battle

Seven books in the order of publication
കർത്താവ് ക്ലൈവ് സ്റ്റേപ്പിൾസ് ലൂയിസ്
ഭാഷ ഇംഗ്ലീഷ്
സാഹിത്യവിഭാഗം ഫാന്റസി
ബാലസാഹിത്യം
പ്രസാധകർ ഹാർപർ ട്രോഫി
പ്രസിദ്ധീകരിച്ച വർഷം 1950–1956
അച്ചടി മാധ്യമം അച്ചടി
(ഹാർഡ്ബാക്ക് and പേപ്പർബാക്ക്)

സി.എസ്. ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഏഴ് നോവലുകളടങ്ങുന്ന ഒരു ഫാന്റസി പുസ്തക പരമ്പരയാണ് ദ ക്രോണിക്കിൾസ് ഓഫ് നർനിയ. ബാലസാഹിത്യത്തിലെ ഒരു ക്ലാസിക്ക് ആയി ഈ പരമ്പര കണക്കാക്കപ്പെടുന്നു. സി.എസ് ലൂയിസിന്റെ ഏറ്റവും പ്രശസ്തമായ കൃതിയും ഇതുതന്നെ. 41 ഭാഷകളിലായി ഇതിന്റെ 10 കോടിയിലധികം പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. 1949 മുതൽ 1954 വരെയുള്ള കാലയളവിലാണ് ലൂയിസ് ഈ നോവലുകൾ രചിച്ചത്. പോളിൻ ബെയിൻസ് ആണ് ഇതിനായി ചിത്രരചന നടത്തിയത്. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പലതവണ പൂർണമായോ ഭാഗങ്ങളായോ റേഡിയോ, ടെലിവിഷൻ, നാടകം, ചലച്ചിത്രം എന്നീ രൂപങ്ങളിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഗ്രീക്ക്, റോമൻ ഐതിഹ്യങ്ങളിൽ നിന്നും ബ്രിട്ടീഷ്, ഐറിഷ് മുത്തശ്ശിക്കഥകളിൽ നിന്നുമുള്ള പല കഥാപാത്രങ്ങളേയും ആശയങ്ങളേയും ഈ പരമ്പരയിൽ ഉപയോഗിച്ചിട്ടുണ്ട്.

മൃഗങ്ങൾ സംസാരിക്കുന്നതും ജാലവിദ്യ മന്ത്രവിദ്യ സർവസാധരണമായതും തിന്മക്കെതിരെ നന്മയുടെ പോരാട്ടം നടക്കുന്നതുമായ നർനിയ എന്ന സാങ്കൽപിക ലോകത്തിന്റെ ചരിത്രത്തെ വളരെയേറെ സ്വാധീനിച്ച ചില കുട്ടികളുടെ സാഹസ കഥകളാണ് ഈ നോവലുകളിൽ പ്രതിപാദിക്കുന്നത്.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ