ദി മമ്മി (ചലച്ചിത്രം)
| ദ് മമ്മി | |
|---|---|
Teaser poster |
|
| സംവിധാനം | സ്റ്റീഫൻ സമ്മേഴ്സ് |
| നിർമ്മാണം | സീൻ ഡാനീയേൽ James Jacks |
| രചന | Screenplay: സ്റ്റീഫൻ സമ്മേഴ്സ് Story: Kevin Jarre Lloyd Fonvielle Stephen Sommers |
| അഭിനേതാക്കൾ | ബ്രണ്ടൻ ഫ്രേസർ റേച്ചൽ വെയ്സ് John Hannah Arnold Vosloo ഒഡെഡ് ഫെർ |
| സംഗീതം | Jerry Goldsmith |
| ഛായാഗ്രഹണം | Adrian Biddle, BSC |
| ചിത്രസംയോജനം | Bob Ducsay |
| വിതരണം | യൂണിവേഴ്സൽ സ്റ്റുഡിയോസ് |
| റിലീസിങ് തീയതി | മേയ് 7, 1999 |
| സമയദൈർഘ്യം | 124 minutes |
| രാജ്യം | |
| ഭാഷ | ഇംഗ്ലീഷ്, അറബിക്, ഈജിപ്ഷ്യൻ |
| ബജറ്റ് | $80,000,000 (estimated) |
| ബോക്സ് ഓഫീസ് |
Domestic: |
ദ് മമ്മി 1999-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ്. ബ്രണ്ടൻ ഫ്രേസർ, റേച്ചൽ വെയ്സ് തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. സ്റ്റീഫൻ സമ്മേഴ്സ് ആണ് തിരകഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഈജിപ്ഷ്യൻ ഭാഷയിലുള്ള സംഭാഷണങ്ങൾ ചലച്ചിത്രത്തിലുണ്ട്. 1932-പുറത്തിറങ്ങിയ ദ് മമ്മി ചലച്ചിത്രത്തിൻറെ പുനരാവിഷ്കാരമാണ് ഈ ചലച്ചിത്രം.
1999, മേയ് ഏഴിന് ചിത്രം തിയറ്ററുകളിലെത്തി. 451 ദശലക്ഷം ഡോളർ ദ് മമ്മി നേടുകയുണ്ടായി.
ഉള്ളടക്കം |
[തിരുത്തുക] കഥാസാരം
1290 ബി.സി ഈജിപ്ഷ്യൻ കാലഘട്ടം മുതൽക്കാണ് ചലച്ചിത്രം ആരംഭിക്കുന്നത്. പുരോഹിതനായ ഇംഹോതെപ് ഫറവോ സെത്തി ഒന്നാമൻറെ വെപ്പാട്ടി അനക്ക്-സു-നാമുനുമായി ഇഷ്ത്തിലായി. ഇവരുടെ ബന്ധം ഫറവോ കണ്ടു പിടിച്ചപ്പോൾ ക്ഷേത്രത്തിൽ ഇംഹോതെപ് ഫറവോനെ വധിക്കുന്നു. അനക്ക്-സു-നാമുൻ ആത്മഹത്യ ചെയ്യുന്നു. അനക്ക്-സു-നാമുൻറെ അടക്കം കഴിഞ്ഞപ്പോ ഇംഹോതെപ് ശരീരവും മോഷ്ടിച്ചുകൊണ്ട് മരണത്തിൻറെ താഴ്വര എന്നറിയപ്പെട്ടിരുന്ന ഹമുനപുത്രയിലേക്ക് പോയി. പുനരുദ്ധാന ചടങ്ങിലുടെ അനക്ക്-സു-നാമുൻറെ ശരീരത്തിലേക്ക് ആത്മാവിനെ മടക്കികൊണ്ടുവരാണ് ഇംഹോതെപ്പിൻറെ ശ്രമം. എന്നാൽ പുനരുദ്ധാന ചടങ്ങ് മുഴുവനാക്കും മുമ്പ് സെത്തിയുടെ പടയാളികൾ ഇംഹോതെപ്പിനെ പിടിച്ചു. അനക്ക്-സു-നാമുൻറെ ആത്മാവ് അധോലോകത്തിലേക്ക് തിരിച്ചു പോയി. ഇംഹോതെപ്പിനെ നാവ് മുറിച്ച് ജീവനോടെ മമ്മിയാക്കി. അനശ്വരമായ ജിവീതം എന്ന ശാപം ചുമത്തി മാംസം ഭക്ഷിക്കുന്ന ഞണ്ടുകളോടൊപ്പം പേടകത്തിൽ വളരെ സുരക്ഷിതമായി അടക്കി. ഈജിപ്ഷ്യൻ ദൈവമായ അനുബിസിൻറെ പ്രതിമയുടെ കീഴിലാണ് അടക്കിയത്. എന്നെങ്കിലും ഇംഹോതെപ് പുറത്ത് വരാനിടയായാൽ അനിയന്ത്രിതമായ ശക്തി ഉണ്ടാകും.
1926, കെയ്റോ ലൈബ്രേറിയൻ ഈവ്ലിൻ കാർനഹാന് വിചിത്രമായ ഒരു പെട്ടിയും ഭുപടവും സഹോദരനായ ജൊനാതൻ സമ്മാനിക്കുന്നു. അത് തീബ്സിൽ നിന്ന് കിട്ടിയതാണെത്ത് പറയുന്നു. എന്നാൽ വാദമുഖങ്ങൾക്ക് ശേഷം അത് തടവുകാരനായ റിക്ക്" ഒ'കോണലിൻറെ പക്കൽ നിന്നും മോഷ്ടിച്ചതാണെന്ന് ജൊനാതന് സമ്മതിക്കേണ്ടി വന്നു. തനിക്ക് ഹമുനപുത്രയെക്കുറിച്ചറിയാമെന്ന് റിക് ഈവ്ലിനോടും ജൊനാതനോടും പറയുന്നു. റിക്ക്" ഒ'കോണലിനെ തടവിൽ നിന്നും ഈവ്ലിൻ മോചിപ്പിക്കുന്നു. റിക്കും ഈവ്ലിനും ഹമുനപുത്രയിലേക്ക് യാത്രയായി. മാർഗ്ഗമദ്ധ്യേ അവർ ഈജിപ്തോളജിസ്റ്റ് ഡോ. അലൻ കേംബർലിനെയും സംഘത്തെയും കാണുന്നു.
കുറച്ച് കഴിഞ്ഞ് അവർ ഹമുനപുത്രയിലെത്തുന്നു. പക്ഷേ അർഡെത്ത് ബേ എന്ന പോരാളിയുടെ നേതൃത്വത്തിലുള്ള മെജായികൾ അവരെ ആക്രമിക്കുന്നു. ഇംഹോതെപ്പിനെ ഈ നഗരത്തിലാണടക്കിയതെന്ന് അർഡെത്ത് അവരോട് പറയുന്നു. റിക്കും കൂട്ടരും അത് കണക്കാതെ പര്യവേഷണം തുടങ്ങി. ഈവ്ലിൻ ആമുൻ-റായുടെ ഗ്രന്ഥത്തിനായി തിരച്ചിൽ തുടങ്ങി. ഈജിപ്തോളജിസ്റ്റ് ഡോ. അലൻ കേംബർലിനെയും സംഘവും മരണത്തിൻറെ ഗ്രന്ഥം കണ്ടെടുക്കുന്നു. അതോടൊപ്പം അനക്ക്-സു-നാമുൻറെ ആന്താരാവയവങ്ങൾ അടക്കം ചെയ്ത കനൂയുപ്പിക് ഭരണികളും.
അന്ന് രാത്രി ഡോ. അലൻറെ കൈവശമുള്ള മരണത്തിൻറെ ഗ്രന്ഥം ഈവ്ലിൻ വായിക്കുന്നു. അങ്ങനെ ഇംഹോതെപ്പിന് മോക്ഷം കിട്ടുന്നു. കെയ്റോയിൽ വെച്ച് അമേരിക്കകാരെ ഓരോരുന്നരായി ഇംഹോതെപ് വധിക്കുകയും അവരുടെ മാംസം കൊണ്ട് ഇംഹോതെപ് പഴയ രൂപത്തിലാകുകയും ചെയ്യുന്നു.
[തിരുത്തുക] കഥാപാത്രങ്ങൾ
- ബ്രണ്ടൻ ഫ്രേസർ as റിച്ചാർഡ് "റിക്ക്" ഒ'കോണൽ:
- റേച്ചൽ വെയ്സ് as ഈവ്ലിൻ കാർനഹാൻ:
- ഒഡെഡ് ഫെർ as അർഡെത്ത് ബേ: മെജായ് സംഘത്തിലൊരുവൻ,
- ജോൺ ഹന്ന as ജോനാതൻ കാർനഹാൻ:
- അർനോൾഡ് വോസ്ലോ as ഇംഹോതെപ്:
- കെവിൻ ജെ. ഒ'കോണർ as ബെനി ഗാബോർ:
- ജോനാതൻ ഹൈഡ് as ഡോ. അല്ലൻ ചേംബെർലെയിൻ:
- എറിക്ക് അവാരി as ഡോ. ടെറൻസ് ബേ:
- ബെർണാഡ് ഫോക്സ് as വിൻസ്റ്റൺ ഹാവ്ലോക്ക്:
- പട്രീഷ്യ വെലാസ്ക്വൂസ് as അനാക്ക്-സു-നാമൂൻ:
- കാൾ ചേസ് as സെത്തി ഒന്നാമൻ
[തിരുത്തുക] നിർമ്മാണം
[തിരുത്തുക] ഇഫക്ടുകൾ
15 മില്യൺ ഡോളർ സ്പെഷ്യൽ ഇഫക്ടിനായി മുതൽമുടക്കി. ഇൻഡസ്ട്രിയൽ ലൈറ്റ് ആൻഡ് മാജിക്കാണ് ഇഫക്ടുകൾ നൽകിയത്[1][2]. ചിത്രത്തിന് പുതിയ ഭാവം നൽകുന്നതിനായി പ്രത്യേകം നിർമ്മാതാക്കൾ ശ്രദ്ധിച്ചിരുന്നു[1].
മമ്മി നിർമ്മിക്കുന്നതിനായി യാഥാർത്യവും കംപ്യൂട്ടർ ഗ്രാഫിക്സും തമ്മിലുള്ള ഒരു ചേരുവയാണ് വിഷ്വൽ ഇഫക്ട്സ് സൂപ്പർവൈസറായ ബെർട്ടൻ ഉപയോഗിച്ചത്.
[തിരുത്തുക] അവലംബം
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;modern_mummyഎന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ Slotek, Jim (1999-05-09). "Mummy Unwraps a New Fraser "Cartoon" Character". Toronto Sun.
[തിരുത്തുക] പുറം കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് The Mummy
- The Mummy at Allmovie
- The Mummy റോട്ടൻ ടൊമാറ്റോസിൽ
- The Mummy at Metacritic
| മുൻഗാമി ലൈഫ് |
Box office number-one films of 1999 (USA) മേയ് 9, 1999 – മേയ് 16, 1999 |
പിൻഗാമി സ്റ്റാർ വാർസ് എപ്പിസോഡ് I: ദ് ഫാൻറം മെൻസ് |