റേച്ചൽ വൈസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റേച്ചൽ വൈസ് | |
|---|---|
റേച്ചൽ വൈസ് 2007ൽ |
|
| ജനനം | റേച്ചൽ ഹാന വൈസ് 7 മാർച്ച് 1970 വെസ്റ്റ്മിനിസ്റ്റർ, ലണ്ടൻ, ഇംഗ്ലണ്ട്, യുകെ |
| സജീവം | 1993–present |
| പങ്കാളി | ഡാരൺ അരൊണോഫ്സ്കി (2002-2010; 1 child) |
അക്കാഡമി അവാർഡ് നേടിയ ഇംഗ്ലീഷ് ചലച്ചിത്ര-നാടക അഭിനേത്രിയാണ് റേച്ചൽ ഹാന വൈസ്. ദ മമ്മി, ദ മമ്മി റിട്ടേൺസ് എന്ന ചിത്രങ്ങളിലെ ഇവി (എവെലിൻ കാർണഹാൻ-ഒ'കോണൽ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് റേച്ചൽ വൈസ് പ്രശസ്തിയാർജ്ജിച്ചത്. 2002-ൽ ഹ്യൂ ഗ്രാന്റ്റിനൊപ്പം എബൗട്ട് എ ബോയ് എന്ന ഹിറ്റ് ചിത്രത്തിലും ഇവർ അഭിനയിച്ചു. 2005-ൽ ദ കോൺസ്റ്റന്റ് ഗാർഡ്നർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡ് ലഭിച്ചു. 1970 മാർച്ച് 7-ആം തീയതി ഓസ്ട്രിയൻ വംശജയയായ് ഈഡിത്ത് റുത്തിനും ഹംഗറിയിൽ നിന്നുള്ള ജോർജ് വൈസിനും ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിൽ ജനിച്ച റേച്ചൽ വളർന്നത് ഹാംസ്റ്റഡ് ഗാർഡൻ സബർബിലാണ്. മാതാവ് ഒരു സൈക്കോതെറാപ്പിസ്റ്റും പിതാവ് എഞ്ചിനീയറും ആയിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Rachel Weisz എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: