ബ്രെൻഡൻ ഫ്രേസർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്രെൻഡൻ ഫ്രേസർ | |
|---|---|
ബ്രെൻഡൻ ഫ്രേസർ 2007 ഏപ്രിലിൽ |
|
| ജനനം | ബ്രെൻഡൻ ജെയിംസ് ഫ്രേസർ 1968 ഡിസംബർ 3 ഇൻഡ്യാനാപൊളിസ്, ഇൻഡ്യാന, അമേരിക്ക. |
| ഉദ്യോഗം | അഭിനേതാവ് |
| സജീവം | 1991–present |
| ജീവിത പങ്കാളി | ആഫ്ടൺ സ്മിത്ത് (1998–2007) |
| വെബ് ഇടം | |
| BrendanFraser.com | |
ബ്രെൻഡൻ ജെയിംസ് ഫ്രേസർ പ്രശസ്തനായ കനേഡിയൻ-അമേരിക്കൻ ചലച്ചിത്ര അഭിനേതാവും നാടകനടനുമാണ്. ദ മമ്മി എന്ന ചലച്ചിത്ര ശ്രേണി, ക്രാഷ്, ഡഡ്ലി ഡൂ-റൈറ്റ്, ലൂണി ട്യൂൺസ്: ബാക്ക് ഇൻ ആക്ഷൻ, ജോർജ്ജ് ഓഫ് ദ ജംഗിൾ, ജേണി ടു ദ സെന്റർ ഓഫ് എർത്ത്, എന്രിക്കോ മാൻ തുടങ്ങി മുപ്പതോളം ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബ്രെൻഡൻ 1968 ഡിസംബർ മൂന്നിന് അമേരിക്കയിലെ ഇൻഡ്യാന സംസ്ഥാനത്ത് ഇൻഡ്യനാപോളിസ് എന്ന സ്ഥലത്ത് കനേഡിയൻ മാതാപിതാക്കളായ കാരളിനും പീറ്റർ ഫ്രേസറിനും ജനിച്ചു. മാതാവ് കാരൾ ഒരു സെയിൽസ് കൗൺസിലറും പിതാവ് പീറ്റർ കനേഡിയൻ വിനോദസഞ്ചാര വകുപ്പിൽ വിദേശ സർവീസ് ഓഫീസറും, മുൻ പത്രപ്രവർത്തകനുമായിരുന്നു.