തോമസ് കുര്യാളശേരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അതിരൂപതാ മുൻ ബിഷപ്പ് തോമസ് കുര്യാളശേരി |
|
|---|---|
| ചങ്ങനാശ്ശേരി അതിരൂപതാ മുൻ ബിഷപ്പ് | |
| രൂപത | ചങ്ങനാശ്ശേരി അതിരൂപത |
| മുൻഗാമി | മാർ മാത്യു മക്കിൽ |
| പിൻഗാമി | മാർ മാത്യു കാവുകാട്ട് |
| വ്യക്തി വിവരങ്ങൾ | |
| ജനനം | കേരളം, ഇന്ത്യ |
| ദേശീയത | ഇന്ത്യ |
| വിഭാഗം | സീറോ മലബാർ കത്തോലിക്കാ സഭ |
| ജീവിതവൃത്തി | മെത്രാപ്പോലീത്ത |
ക്രൈസ്തവസഭയിലെ ഒരു ദൈവദാസനാണ് മാർ തോമസ് കുര്യാളശേരി. ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബിഷപ്പ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകി. ചങ്ങനാശേരി രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു ഇദ്ദേഹം.[1] 1873 ജനുവരി 14 ന് കോട്ടയം ജില്ലയിലെ (അന്ന് കോട്ടയം ജില്ലയിലായിരുന്നു ചമ്പക്കുളം) ചമ്പക്കുളത്താണ് ഇദ്ദേഹത്തിന്റെ ജനനം. 1925 ജൂൺ 2-ന് റോമിൽ വച്ച് അന്തരിച്ചു.