തിത്തിരിപ്പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിത്തിരിപ്പക്ഷികൾ
Blacksmith Lapwing (Vanellus armatus)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
ഉപവർഗ്ഗം: Neornithes
Infraclass: Neognathae
ഉപരിനിര: Neoaves
നിര: Charadriiformes
ഉപനിര: Charadrii
കുടുംബം: Charadriidae
ഉപകുടുംബം: Vanellinae
Bonaparte, 1842
Genera

Erythrogonys
Vanellus
and see text

കരാഡ്രിഡേ(Charadriidae) പക്ഷികുടുംബത്തിൽപ്പെടുന്ന, മണൽക്കോഴികളോട് അടുത്ത ബന്ധമുളള പക്ഷികളാണ്‌ തിത്തിരിപ്പക്ഷികൾ (ഇംഗ്ലീഷ്:Lapwings)‍.തുറസായ പ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും താമസിക്കാൻ ഇഷ്ടപ്പെടുന്ന ഇവ സദാ ശബ്ദിച്ചിക്കൊണ്ടിരിക്കുന്ന പക്ഷികളാണ്. ചെങ്കണ്ണി തിത്തിരി, മഞ്ഞക്കണ്ണി, ചാരത്തലയൻ തിത്തിരി, വെള്ളവാലൻ തിത്തിരി തുടങ്ങി ഏഴിനങ്ങളാണ് ഇന്ത്യയിൽ കാണപ്പെടുന്ന തിത്തിരിപ്പക്ഷികൾ.ഇതിൽ അഞ്ചിനം പക്ഷികളെ കേരളത്തിലും കാണാം. മഞ്ഞക്കണ്ണിയുടെ മുഖത്തിന് മഞ്ഞനിറവും ചെങ്കണ്ണിയുടേതിന് ചുവപ്പുനിറവുമാണ്. ചെങ്കണ്ണിയുടെ മാറിടത്തിന് കറുപ്പുനിറമായിരിക്കും. മഞ്ഞക്കണ്ണിയും ചെങ്കണ്ണിയും തമ്മിൽ ഏറെ രൂപസാദൃശ്യമുണ്ട്. എന്നാൽ ശബ്ദത്തിലൂടെ ഇവയെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും.

[തിരുത്തുക] തിത്തിരിപ്പക്ഷികളുടെ സ്പീഷ്യസ് പട്ടിക

Genus Vanellus

Genus Erythrogonys

[തിരുത്തുക] അവലംബം


Heckert GNU white.svg കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിത്തിരിപ്പക്ഷികൾ‍ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=തിത്തിരിപ്പക്ഷി&oldid=1307357" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ