തവിട്ടു കഴുകൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തവിട്ടു കഴുകൻ Indian Vulture |
|
|---|---|
| Indian vulture | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Falconiformes (or Accipitriformes, q.v.) |
| കുടുംബം: | Accipitridae |
| ജനുസ്സ്: | Gyps |
| വർഗ്ഗം: | G. indicus |
| ശാസ്ത്രീയ നാമം | |
| Gyps indicus (Scopoli, 1786) |
|
| പര്യായങ്ങൾ | |
|
Gyps indicus indicus |
|
തീവ്രമായി വംശനാശഭീക്ഷണി നേരിടുന്ന ഒരിനം കഴുകനാണ് തവിട്ടു കഴുകൻ - Indian Vulture.
വിവരണം [തിരുത്തുക]
വലിപ്പത്തിൽ കരിങ്കഴുകനേക്കാൾ ചെറിയ ഇനമാണിത്. കനമേറിയ കഴുത്തും കട്ടിയുള്ള തൂവലുകളും ഇവയുടെ പ്രത്യേകതയാണ്. 5.5 മുതൽ 6.3 kg വരെ തൂക്കം കാണപ്പെടുന്ന ഇവയ്ക്ക് 80–100 cm വരെ നീളമുണ്ട്. പറക്കുമ്പോൾ ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം 205 മുതൽ 229 cm വരെയാണ്. തെക്കുകിഴക്കൻ പാക്കിസ്ഥാൻ മുതൽ ഗംഗാതടത്തിനു തെക്കു നിന്നു തുടങ്ങി നീലഗിരി വരെ ഇവ കാണപ്പെടുന്നു. അപൂർവമായി ദക്ഷിണേന്ത്യയിലും ഇവ കാണപ്പെടുന്നു. കർണ്ണാടകയിലെ രാമനഗരം മലനിരകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.