കരിങ്കഴുകൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കരിങ്കഴുകൻ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Falconiformes (or Accipitriformes, q.v.) |
| കുടുംബം: | Accipitridae |
| ഉപകുടുംബം: | Aegypiinae |
| ജനുസ്സ്: | Aegypius Savigny, 1809 |
| വർഗ്ഗം: | A. monachus |
| ശാസ്ത്രീയ നാമം | |
| Aegypius monachus (Linnaeus, 1766) |
|
|
|
കഴുകന്മാരിൽ വലിയ ഇനമാണ് കരിങ്കഴുകൻ (ഇംഗ്ലീഷ് -Cinereous Vulture). ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ഇവയുടെ ശരീരത്തിന് ഒരു മീറ്ററിലധികം നീളമുണ്ട്. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഒരിനമാണ് ഇവ.
[തിരുത്തുക] വിവരണം
ഉയർന്ന പർവ്വതക്കാടുകളിലാണ് ഇവ സാധാരണ വസിക്കുന്നത്. പുൽമേടുകളിലും അപൂർവ്വമായി കാണപ്പെടാറുണ്ട്. കനമേറിയതാണ് ഇവയുടെ കൊക്കുകൾ. വലിയ മൃഗങ്ങളുടെ അഴുകിയ ശരീരമാണ് ഇവ കൂടുതലായി ഭക്ഷിക്കുന്നത്. അപൂർവമായി ജീവനുള്ള പാമ്പുകളെ ആഹാരമാക്കാറുണ്ട്. 98–120 സെന്റിമീറ്റർ നീളമുള്ള ഇവയുടെ തൂക്കം 7–14 കിലോഗ്രാം വരെയാണ്. പറക്കുമ്പോൾ ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം 250–310 സെന്റിമീറ്ററാണ്. ഉയർന്നു പറക്കുന്ന പക്ഷികളിൽ ഏറ്റവും ഭാരം ഉള്ള പക്ഷികളിൽ ഒന്നാന്ന് കരിങ്കഴുകൻ.