ഡൂസൽഡോർഫ്
| ഡൂസൽഡോർഫ് | ||
|
Top: Düsseldorf-Hafen Bottom row from left: Ständehaus of Kunstsammlung Nordrhein-Westfalen, Königsallee and Stadttor |
||
|
|
||
| Coordinates | 51°14′N 6°47′E / 51.233°N 6.783°Eസ്ഥാനം: 51°14′N 6°47′E / 51.233°N 6.783°E | |
| Administration | ||
| Country | Germany | |
| State | North Rhine-Westphalia | |
| Admin. region | Düsseldorf | |
| District | Urban district | |
| subdivisions | 10 districts, 49 boroughs | |
| Lord Mayor | Dirk Elbers (CDU) | |
| Governing parties | CDU / FDP | |
| Basic statistics | ||
| Area | 217 km2 ([[ ച മൈ) | |
| Elevation | 38 m (125 ft) | |
| Population | 5,92,393 (31 ഡിസംബർ 2011)[1] | |
| - Density | 2,730 /km2 (7,070 /sq mi) | |
| - Urban | 12,20,000 | |
| - Metro | 1,13,00,000 | |
| Other information | ||
| Time zone | CET/CEST (UTC+1/+2) | |
| Licence plate | D | |
| Postal codes | 40001-40629 | |
| Area code | 0211 | |
| Website | www.Duesseldorf.de | |
ഡൂസൽഡോർഫ് ജർമനിയിലെ ഒരു നഗരമാകുന്നു. നോർത്റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തിന്റെ (North Rhine-West Phalia) തലസ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ്. റൈൻ നദിയുടെ കിഴക്കേ തീരത്ത് കൊളോണിന് (cologne) 34 കി. മീ. വടക്കു പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്നു. ജർമനിയിലെ ഒരു പ്രധാന വ്യാവസായിക-വാണിജ്യനഗരമാണ് ഡൂസൽഡോർഫ്. ജനസംഖ്യ: 5,71,200 (1997).
ഉള്ളടക്കം |
വ്യവസായ മേഖല [തിരുത്തുക]
റൂർ (Ruhr) വ്യാവസായിക മേഖലയുടെ വാണിജ്യ-ബാങ്കിങ് കേന്ദ്രമാണ് ഡൂസൽഡോർഫ്. റൂർ കൽക്കരിപ്പാടത്തിന് തെക്കാണ് നഗരത്തിന്റെ സ്ഥാനം. 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ നഗരത്തിനുണ്ടായ വികസനത്തിൽ റൂർ പ്രദേശത്തിലെ ഘനവ്യവസായങ്ങൾ നിർണായക പങ്കുവഹിച്ചു. മെഷീൻ നിർമാണം, ഫാബ്രിക്കേഷൻ തുടങ്ങിയ വ്യവസായങ്ങൾ ഇവിടെ വളരെയേറെ വികസിച്ചിട്ടുണ്ട്. റൂർ പ്രദേശത്തെ ഇരുമ്പുരുക്ക് നിർമാണകേന്ദ്രങ്ങളെ ആശ്രയിച്ചാണ് ഇവയിൽ പലതും പ്രവർത്തിക്കുന്നത്. ഈ വ്യവസായശാലകൾക്കു വേണ്ടി അസംസ്കൃതപദാർഥങ്ങളുടെ മുഖ്യസ്രോതസ്സും റൂർ പ്രദേശമായിരുന്നു. റൂർ പ്രദേശത്തെ പല വ്യാവസായിക സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങൾ ഡൂസൽഡോർഫിലാണ് പ്രവർത്തിക്കുന്നത്.
നഗരകാഴ്ച്ചകൾ [തിരുത്തുക]
മനോഹരങ്ങളായ പല മന്ദിരങ്ങളും പാർക്കുകളും, ഉദ്യാനങ്ങളും ഡൂസൽഡോർഫ് നഗരത്തിലുണ്ട്. 1200-കളിൽ ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച ദേവാലയം, 1500-കൾ മുതൽക്കുള്ള ടൗൺഹാൾ തുടങ്ങിയവ ഇവിടത്തെ പ്രധാന മന്ദിരങ്ങളാകുന്നു. പ്രശസ്തമായ ഒരു ആർട്ട് അക്കാദമിയും നഗരത്തിലുണ്ട്. റൈൻ, ഡൂസൽ നദികളുടെ സംഗമസ്ഥാനത്തെ ഒരു തുറമുഖം കൂടിയാണ് ഡൂസൽഡോർഫ്. നഗരം ഒരു വാണിജ്യ-ബാങ്കിങ് കേന്ദ്രമായി വികസിക്കുന്നതിന് ഇവിടത്തെ വിശാലമായ ഹാർബർ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഷിപ്പിങ്ങും വിനോദസഞ്ചാര സമുദ്രപര്യടനങ്ങളും ഈ ഹാർബറിനെ ആശ്രയിച്ചു പ്രവർത്തിക്കുന്നു. ജർമനിയിലെ തിരക്കേറിയ ഒരു റെയിൽ-വ്യോമ-ഗതാഗതകേന്ദ്രം കൂടിയാണ് ഡൂസൽഡോർഫ്. വ്യോമഗതാഗതം നഗരത്തെ രാജ്യ-രാജ്യാന്തര നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ജർമനിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്ന് ഡൂസൽഡോർഫിലാണ്. ഒരു സ്റ്റോക് എക്സ്ചേഞ്ചും, സർവകലാശാലയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
നഗരവികസനം [തിരുത്തുക]
13-ആം നൂറ്റാണ്ടിലാണ് നഗരം സ്ഥാപിതമായത്. വളരെക്കാലം അയൽനഗരമായ കൊളോണിന്റെ വളർച്ചയും പ്രശസ്തിയും ഈ നഗരത്തിന്റെ വികസനത്തിന് വിഘ്നം സൃഷ്ടിച്ചു. 1805-ൽ ബർഗ് പ്രദേശത്തിന്റെ തലസ്ഥാനമായി മാറിയ ഈ നഗരം 1815-ൽ പ്രഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ റൈൻനദിയിലെ ഷിപ്പിങ് സൗകര്യങ്ങൾ വികസിപ്പിച്ചതും, റൂർ മേഖലയുമായി റെയിൽമാർഗം ബന്ധിപ്പിച്ചതും നഗരവികസനം ത്വരിതഗതിയിലാക്കി. രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ ബോംബാക്രമണത്തിൽ നഗരത്തിന്റെ പല ഭാഗങ്ങളും നശിച്ചെങ്കിലും ഒട്ടും വൈകാതെ തന്നെ പുനർനിർമാണവും നടന്നു.
ഡൂസൽഡോർഫ് നഗരത്തിൽ ഇന്നും 18-ആം നൂറ്റാണ്ടിലെ സംരക്ഷിത മന്ദിരങ്ങൾ കാണാം. വിശാലമായ പാതകളാലും ഉദ്യാനങ്ങളാലും അനുഗൃഹീതമായിരിക്കുന്ന ഈ ആധുനികനഗരം ഇപ്പോൾ ലോകത്തെ മികച്ച വ്യാവസായിക നഗരങ്ങളിലൊന്നായി വികസിച്ചിരിക്കുന്നു.
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (in German). 31 December 2011.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://www.duesseldorf-tourismus.de/en/home/
- http://www.duesseldorf.de/en/index.shtml
- http://www.jugendherberge.de/jh/rheinland/duesseldorf/?m
- http://www.messe-duesseldorf.com/
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൂസൽഡോർഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |