ടർക്കി കഴുകൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടർക്കി കഴുകൻ Turkey Vulture |
|
|---|---|
| At Santa Teresa County Park, San Jose, California, USA | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Incertae sedis (disputed) |
| കുടുംബം: | Cathartidae |
| ജനുസ്സ്: | Cathartes |
| വർഗ്ഗം: | C. aura |
| ശാസ്ത്രീയ നാമം | |
| Cathartes aura (Linnaeus, 1758) |
|
Approximate range map:
|
|
കഴുകൻ കുടുംബത്തിലെ ഒരു പക്ഷിയാണ് ടർക്കി കഴുകൻ(Turkey Vulture). ടർക്കി കോഴികളെപ്പോലെ രോമമില്ലാത്ത ചുവന്ന തലയുള്ളതിനാലാണ് ഇവയെ ടർക്കി കഴുകൻ എന്ന് വിളിക്കുന്നത്.
ഉള്ളടക്കം |
ശരീരപ്രകൃതി [തിരുത്തുക]
ഇവയുടെ തൂവലുകൾക്ക് കടും തവിട്ടുനിറമാണ്. കണ്ണുകൾക്ക് ഇരുണ്ട മഞ്ഞ നിറവും. ശക്തമായ കാഴ്ചശക്തിയും മണത്തറിയാനുള്ള കഴിവും ഇവയ്ക്കുണ്ട്. വളരെ ഉയരത്തിലും വേഗത്തിലും പറക്കുന്ന ഇവയുടെ ചിറകുകൾ വളരെ വലുതാണ്. പറക്കുമ്പോൾ ഇവയുടെ ചിറക് V ആകൃതിയിൽ വളഞ്ഞിരിക്കും. ചത്ത പക്ഷികൾ, മൃഗങ്ങൾ, മീനുകൾ എന്നിവയാണ് പ്രധാന ആഹാരം.
ആവാസ വ്യവസ്ഥ [തിരുത്തുക]
കുന്നിൻ ചെരുവുകളിലെ ഉണങ്ങിയ മരങ്ങളിൽ കൂട്ടമായി ഇവയെ കാണാറുണ്ട്. കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലാണ് ടർക്കി കഴുകൻമാരെ സാധാരണ കണ്ടുവരുന്ന രാജ്യങ്ങൾ. ഇവയിലെ ചിലയിങ്ങൾക്ക് ദേശാടനസ്വഭാവമുള്ളവയുമാണ്.
അവലംബം [തിരുത്തുക]
- ↑ "Species factsheet: Cathartes aura". BirdLife International. യഥാർത്ഥസ്രോതസ്സിൽനിന്ന് November 28, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-10-13.
പുറത്തേക്കുള്ള കണ്ണി [തിരുത്തുക]
വിക്കിസ്പീഷിസിൽ 'Turkey Vulture' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- The Turkey Vulture Society
- Turkey Vultures on eNature.com
- Turkey Vulture videos, photos & sounds on the Internet Bird Collection
- Uncommon light morph Turkey Vulture photo
- California Turkey Vultures