ടർക്കി കഴുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Turkey Vulture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടർക്കി കഴുകൻ
Turkey Vulture
At Santa Teresa County Park, San Jose, California, USA
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Incertae sedis (disputed)
Family:
Genus:
Species:
C. aura
Binomial name
Cathartes aura
(Linnaeus, 1758)
Approximate range map:
  • Yellow – summer-only range
  • Green – year-round range    

കഴുകൻ കുടുംബത്തിലെ ഒരു പക്ഷിയാണ് ടർക്കി കഴുകൻ(Turkey Vulture). ടർക്കി കോഴികളെപ്പോലെ രോമമില്ലാത്ത ചുവന്ന തലയുള്ളതിനാലാണ് ഇവയെ ടർക്കി കഴുകൻ എന്ന് വിളിക്കുന്നത്.

ശരീരപ്രകൃതി[തിരുത്തുക]

ടർക്കി കഴുകൻ

ഇവയുടെ തൂവലുകൾക്ക് കടും തവിട്ടുനിറമാണ്. കണ്ണുകൾക്ക് ഇരുണ്ട മഞ്ഞ നിറവും. ശക്തമായ കാഴ്ചശക്തിയും മണത്തറിയാനുള്ള കഴിവും ഇവയ്ക്കുണ്ട്. വളരെ ഉയരത്തിലും വേഗത്തിലും പറക്കുന്ന ഇവയുടെ ചിറകുകൾ വളരെ വലുതാണ്. പറക്കുമ്പോൾ ഇവയുടെ ചിറക് V ആകൃതിയിൽ വളഞ്ഞിരിക്കും. ചത്ത പക്ഷികൾ, മൃഗങ്ങൾ, മീനുകൾ എന്നിവയാണ് പ്രധാന ആഹാരം.

ആവാസ വ്യവസ്ഥ[തിരുത്തുക]

കുന്നിൻ ചെരുവുകളിലെ ഉണങ്ങിയ മരങ്ങളിൽ കൂട്ടമായി ഇവയെ കാണാറുണ്ട്. കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലാണ് ടർക്കി കഴുകൻമാരെ സാധാരണ കണ്ടുവരുന്ന രാജ്യങ്ങൾ. ഇവയിലെ ചിലയിങ്ങൾക്ക് ദേശാടനസ്വഭാവമുള്ളവയുമാണ്.

അവലംബം[തിരുത്തുക]

  1. "Species factsheet: Cathartes aura". BirdLife International. Archived from the original on 2007-11-28. Retrieved 2007-10-13.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടർക്കി_കഴുകൻ&oldid=3797443" എന്ന താളിൽനിന്ന് ശേഖരിച്ചത്