ടെക്നോപാർക്ക്
| തരം | സർക്കാർ സ്ഥാപനം |
|---|---|
| Genre | Infrastructure Service Provider |
| സ്ഥാപിക്കപ്പെട്ടത് | ജൂലൈ 1990 |
| ആസ്ഥാനം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
| പ്രധാന ആളുകൾ | കെ. ജി. ഗിരീഷ് ബാബു, സി.ഇ.ഒ എം. വാസുദേവൻ, സീനിയർ മാനേജർ |
| വ്യവസായം | Information Technology Business Park |
| ഉടമസ്ഥത | കേരള സർക്കാർ |
| തൊഴിലാളികൾ | 35,000 |
| വെബ്സൈറ്റ് | www.technopark.org |
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന ടെക്നോപാർക്ക്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ രംഗത്ത് ഇൻഡ്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പാർക്കാണ്. 1994ൽ പ്രവർത്തനങ്ങൾ തുടങ്ങി. കേരളസർക്കാരിന്റെ വ്യവസായവകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക്സ് കേരളയാണ് ടെക്നോപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ,350ഓളം ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്കിൽ ആറ് ദശലക്ഷം ചതുരശ്രഅടി കെട്ടിട സമുച്ചയങ്ങൾ ഉണ്ട്. 250 -ഓളം ഐ.ടി. അനുബന്ധ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. 35000ഓളം പേർക്കാണ് ഇവിടെ തൊഴിലുള്ളത്. 2009-10ലെ വിറ്റുവരവ് 1800 കോടി രൂപയിലേറെയായിരുന്നു. ടെക്നോപാർക്കിൽ മുപ്പത്തയ്യായിരത്തിലധികം പ്രൊഫഷനലുകൾ ജോലി ചെയ്യുന്നു. ടെക്നോ പാർക്കിലെ ആകെ കമ്പനികളിൽ 30 ശതമാനം അമേരിക്കയിൽ നിന്നും,40 ശതമാനം യൂറോപ്പിൽ നിന്നും,അഞ്ചുശതമാനം മധ്യ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, 20 ശതമാനം കേരളത്തിൽ നിന്നും, ബാക്കി അഞ്ചു ശതമാനം കേരളത്തിനു പുറത്ത് ഇന്ത്യയിൽ നിന്നുള്ളതുമാണ്. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളാണ് ഓറക്കിൾ കോർപ്പറേഷൻ, ക്യാപ് ജെമിനി, ടാറ്റാ എലക്സി, ഐ.ടി.സി. ഇൻഫൊടെക്, ഇൻഫോസിസ്, ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്, യു.എസ്.ടെക്നോളജി,ഐ.ബി.എസ്.സോഫ്റ്റ് വെയർ സർവീസസ് മെക്കിൻസി & കോ, അലയൻസ് കോൺഹിൽ തുടങ്ങിയവ.
സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുക, കൂടുതൽ തൊഴിൽദാതാക്കളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, കേരള സർക്കാർ തുടങ്ങിയതാണ് ടെക്നോപാർക്ക്. 1991ൽ ഇൻഡ്യാ ഗവർണ്മെന്റ് തുടങ്ങിവച്ച സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളും, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ആഗോള സോഫ്റ്റ്വെയർ രംഗത്ത് പെട്ടെന്നുണ്ടായ വളർച്ചയും, ടെക്നോപാർക്കിന്റെ വളർച്ചയ്ക്കു ചെറുതല്ലാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്തെ കയറ്റുമതിയുടെ എഴുപതു ശതമാനത്തിലധികം ടെക്നോപാർക്കിൽ നിന്നാണ്. [1] [2]
ടെക്നോപാർക്ക് സി.ഇ.ഓ. യുടേതടക്കമുള്ള ഭരണകാര്യാലയങ്ങൾ പ്രവർത്തിക്കുന്നതു പാർക് സെന്ററിലാണ്. ലോകോത്തര നിലവാരത്തിലുള്ള ഒരു കൺവൻഷൻ സെന്ററും, എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ കോൺഫറൻസ് മുറികളും ലൈബ്രറിയും വയർലെസ് ഇന്റർനെറ്റും തുടങ്ങി ഒട്ടുമിക്ക ആധുനിക സൗകര്യങ്ങളാലും സുസജ്ജമാണ് ടെക്നോപാർക്ക്.
ഉള്ളടക്കം |
[തിരുത്തുക] പുതിയ പദ്ധതികൾ
ക്യാമ്പസിനുള്ളിൽ തന്നെ ആറു ലക്ഷം ചതുരശ്ര അടി സ്ഥലത്തായി പുതിയ കെട്ടിടത്തിന്റെ പണികൾ നടക്കുന്നു. ശീതീകരണ സൗകര്യമുള്ളതും, ഭൂനിരപ്പിൽ നിന്നു താഴെയുള്ള നിലയിൽ പാർക്കിങ്ങ് സൗകര്യത്തോടു കൂടിയതും, മേൽക്കൂരയ്ക്കു മുകളിൽ ഭക്ഷണശാലകളോടു കൂടിയതുമായ പന്ത്രണ്ട് നിലയുള്ള തേജസ്വിനി കെട്ടിടം കേരള സംസ്ഥാനത്തിലെ ഏറ്റവും ബൃഹത്തായ ഓഫീസ് സമുച്ചയമാണ്. ക്യാമ്പസിനോടു ചേർന്നുള്ള 86 ഏക്കർ സ്ഥലംകൂടി പുതുതായി ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ 50 ഏക്കർ ഇൻഫോസിസിനും ബാക്കിയുള്ള മുപ്പത്താറേക്കർ യൂ എസ് ടെക്നോളജി റിസോഴ്സസിനും നൽകി കഴിഞ്ഞു [3]. ടി.സി.എസ്. പുതുതായി തുടങ്ങുന്ന പരിശീലനകേന്ദ്രത്തിനു വേണ്ടി പതിനാലേക്കർ നൽക്കിയത് കൂടാതെ സോഫ്റ്റ്വെയർ ഉല്പാദന കേന്ദ്രത്തിനു വേണ്ടി, മറ്റൊരു ഇരുപത്തഞ്ച് ഏക്കറും നൽകി [4]. രണ്ടു ലക്ഷം ചതുരശ്ര അടിയിൽ, ഐ.ബി.എസ്. പുതുതായി നിർമ്മിക്കുന്ന ഓഫീസിനു വേണ്ടി അഞ്ചേക്കറും [5], 1400 കോടി അമേരിക്കൻ ഡോളർ വിറ്റുവരവുള്ള റ്റാറ്റാ ഗ്രൂപ്പിന്റെ രൂപകല്പനാ വിഭാഗമായ റ്റാറ്റാ എൽക്സിക്കു വേണ്ടി മൂന്നര ഏക്കറും മാറ്റി വച്ചിരിക്കുന്നു.
എസ് റ്റി പി ഐ (സോഫ്റ്റ്വെയർ ടെക്നോളജി പാർക് ഓഫ് ഇൻഡ്യ), ലീല ഗ്രൂപ് എന്നിവയ്ക്കും അവരുടെ സ്വന്തം കെട്ടിടങ്ങൾ പണിയാൻ സ്ഥലം ക്യാമ്പസിൽ തന്നെ അനുവദിച്ചിട്ടുണ്ട്. നാലു ലക്ഷം ചതുരശ്ര അടിയിലുള്ള ലീല ഇൻഫോപാർക്കിന്റെ പണികൾ ആരംഭിച്ചു കഴിഞ്ഞു. നൂറു ബിസിനസ് ക്ലാസ് മുറികളുള്ള ഹോട്ടൽ, താജ് ഗ്രൂപ് തുടങ്ങിയതോടെ , ക്യാമ്പസിനുള്ളിൽ തന്നെ നിലവാരമുള്ളതും സൗകര്യപ്രദവുമായ താമസസൗകര്യവും സജ്ജമായി. ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിവര സാങ്കേതിക വിദ്യക്കും ഒപ്പംതന്നെ താമസ സൗകര്യങ്ങൾക്കും വേണ്ടിയുള്ള ഒരു പാർക്ക് തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും ഘട്ട വികസനങ്ങൾ പൂർത്തിയാകുന്നതോടു കൂടി, 35000 ആളുകൾക്കു കൂടി തൊഴിൽ ലഭിക്കുമെന്നാണു കണക്കാക്കുന്നത്.
[തിരുത്തുക] അടിസ്ഥാന സൗകര്യങ്ങൾ
സോഫ്റ്റ്വെയർ ഉല്പാദനത്തിനു വേണ്ടി റ്റെക്നോപാർക്കിനുള്ളിൽ നിലവിൽ ഏഴു കെട്ടിടങ്ങളാണുള്ളത്. കേരളത്തിലെ നദികളുടെ പേരിട്ടിരിക്കുന്ന ഈ കെട്ടിടങ്ങൾ പമ്പ, പെരിയാർ, നിള, ചന്ദ്രഗിരി, ഭവാനി, ഗായത്രി, തേജസ്വിനി എന്നിവയാണ്. ആറു ലക്ഷം ചതുരശ്ര അടിയിൽ നിർമ്മാണം പൂർത്തിയായ, ഏഴാമത്തെ കെട്ടിടമായ തേജസ്വിനി 2006 ഒക്ടോബറിൽ പ്രവർത്തന സജ്ജമായി.കൂടാതെ IBS, TCS, ഇൻഫോസിസ് എന്നീ കമ്പനികളുടെ സ്വകാര്യ കെട്ടിടങളുടെ നിർമ്മാണം പുരൊഗമിക്കുന്നു. ടെക്നോപാർക്കിലേയ്ക്കുള്ള വൈദ്യുതി ആവശ്യങ്ങൾക്കായി, ഒരു 30 മെഗാവാട്ട് , 110 കിലോവാട്ട് സബ്സ്റ്റേഷൻ ക്യാമ്പസിനോടു ചേർന്നു പ്രവർത്തിക്കുന്നു.
[തിരുത്തുക] ഭവാനി
നിലകളുടെ എണ്ണം:6, വിസ്തീർണ്ണം:3,30,000 ചതുരശ്ര അടി(6 X 55,000),ഇരുപതു പേർക്കു വീതം കയറാവുന്ന നാലു ലിഫ്റ്റുകൾ, സാധന സാമഗ്രികൾ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള 2 ലിഫ്റ്റുകൾ, 500 കെ വി എ പവറുള്ള 4 ജനറേറ്റർ, 100% കരുതൽ വൈദ്യുതി.
ഈ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ ടെക്നോപാർക് ഇൻഡ്യയിലെ ഏറ്റവും വലുതും, ഏഷ്യയിലെ മൂന്നാമത്തെ വലിയതുമായ സോഫ്റ്റ്വെയർ പാർക്കായി.
[തിരുത്തുക] ഗായത്രി
നിലകളുടെ എണ്ണം:3, വിസ്തീർണ്ണം:1,29,000 ചതുരശ്ര അടി(43000 X 3), പതിനാറു പേർക്കു വീതം കയറാവുന്ന രണ്ടു ലിഫ്റ്റുകൾ, സാധന സാമഗ്രികൾ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള 2 ലിഫ്റ്റുകൾ, 500 കെ വി എ പവറുള്ള 2 ജെനറേറ്റർ, 100% കരുതൽ വൈദ്യുതി.
[തിരുത്തുക] ചന്ദ്രഗിരി
വിസ്തീർണ്ണം: 57000 ചതുരശ്ര അടി, പത്തു പേർക്കു കയറാവുന്ന ഒരു ലിഫ്റ്റ്, സാധന സാമഗ്രികൾ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള ഒരു ലിഫ്റ്റ്, 100% കരുതൽ വൈദ്യുതി.
[തിരുത്തുക] നിള
നിലകളുടേ എണ്ണം:7, വിസ്തീർണ്ണം:4,00,000 ചതുരശ്ര അടി, 50% കരുതൽ വൈദ്യുതി.
[തിരുത്തുക] പമ്പ & പെരിയാർ
നിലകളുടെ എണ്ണം:4 വീതം, വിസ്തീർണ്ണം:60,000 ചതുരശ്ര അടി വീതം, 50% കരുതൽ വൈദ്യുതി.
[തിരുത്തുക] തേജസ്വിനി
നിലകളുടെ എണ്ണം:12, വിസ്തീർണ്ണം:40060 ചതുരശ്ര അടി വീതം ഓരോ നിലയിലും, ലിഫ്റ്റുകളുടെ എണ്ണം:6, സാധന സാമഗ്രികൾക്കു വേണ്ടിയുള്ള ലിഫ്റ്റ് :2, 100% കരുതൽ വൈദ്യുതി.
[തിരുത്തുക] റ്റി സി എസ് പീപ്പൽ പാർക് (TCS Peepul Park)
ഇൻഡ്യയിലെ ഒന്നാം നിരയിലുള്ള സോഫ്റ്റ്വെയർ കമ്പനിയായ, റ്റി.സി.എസിന്റെ പരിശീലന വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. 1500 ജോലിക്കാരെ ഒരേ സമയം പരിശീലിപ്പിക്കാൻ ഇവിടെ സൗകര്യം ഉണ്ട്.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക] അനുബന്ധം
- ↑ "2005ൽ ടെക്നോപാർക്കിന്റെ കയറ്റുമതി 600 കോടി". ഹിന്ദു ബിസിനസ് ലൈൻ. 2005-11-16. http://www.thehindubusinessline.com/2005/11/16/stories/2005111602031300.htm, ശേഖരിച്ചത്: 2006-08-14.
- ↑ "വിവരസാങ്കേതിക മേഖലയിലെ കയറ്റുമതിയുടെ സിംഹഭാഗവും ടെക്നോപാർക്കിൽനിന്ന്". ഹിന്ദു ബിസിനസ് ലൈൻ. 2005-12-06. http://www.thehindubusinessline.com/2005/12/06/stories/2005120601391700.htm, ശേഖരിച്ചത്: 2006-08-14.
- ↑ "യു. എസ് ടെക്നോളജീസ് ടെക്നോപാർക്കിൽ സ്വന്തമായി പുതിയ കാമ്പസ് പണിയുന്നു". ഹിന്ദു ബിസിനസ് ലൈൻ. 2006-02-28. http://www.thehindubusinessline.com/2006/02/28/stories/2006022800722100.htm, ശേഖരിച്ചത്: 2006-08-24.
- ↑ "ടി.സി.എസ് ടെക്നോപാർക്കിൽ സ്വന്തമായി പുതിയ കാമ്പസ് പണിയുന്നു". റീഡിഫ് മണി. 2006-03-08. http://www.rediff.com/money/2006/mar/08tcs.htm, ശേഖരിച്ചത്: 2006-08-24.
- ↑ "ഐ.ബി.എസ് ടെക്നോപാർക്കിൽ സ്വന്തമായി പുതിയ കാമ്പസ് പണിയുന്നു". ഹിന്ദു. 2006-05-24. http://www.hindu.com/2006/05/24/stories/2006052405940400.htm, ശേഖരിച്ചത്: 2006-08-28.