ടിയേഴ്സ് ഓഫ് സ്റ്റീൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ടിയേഴ്സ് ഓഫ് സ്റ്റീൽ | |
|---|---|
ഔദ്യോഗിക പോസ്റ്റർ |
|
| സംവിധാനം | ഇയാൻ ഹൂബെർട്ട് |
| നിർമ്മാണം | ടോൺ റോസെന്റാൾ |
| രചന | ഇയാൻ ഹൂബെർട്ട് |
| അഭിനേതാക്കൾ | ഡെറെക് ഡെ ലിന്റ്, സെർജിയോ ഹാസെൽബൈങ്ക്, റോജിയർ ഷിപ്പേഴ്സ്, വഞ്ജാ റുകാവിനാ, ഡിനൈസ് രോബർജെൻ, ജോഡി ഭി, ക്രിസ് ഹാലി |
| സംഗീതം | യോറാം ലെറ്റ്‌വോറി |
| ഛായാഗ്രഹണം | യോറിസ് കെർബോഷ് |
| വിതരണം | ബ്ലെൻഡർ ഫൗണ്ടേഷൻ |
| റിലീസിങ് തീയതി | സെപ്റ്റംബർ 26, 2012 |
| സമയദൈർഘ്യം | 12 മിനുട്ട് 14 സെക്കന്റ് |
| രാജ്യം | നെതർലാന്റ്സ് |
| ഭാഷ | ഇംഗ്ലിഷ് |
ബ്ലെൻഡർ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഒരു ഹ്രസ്വ കംപ്യൂട്ടർ അനിമേറ്റഡ് ചലച്ചിത്രമാണ് ടിയേഴ്സ് ഓഫ് സ്റ്റീൽ. ഇയാൻ ഹൂബെർട്ട് സംവിധാനം ചെയ്തിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ് ടോൺ റോസെന്റാളാണ്. സ്വതന്ത്ര ത്രിമാന കമ്പ്യൂട്ടർ ഗ്രാഫിക്സ് സോഫ്റ്റ്‌വെയർ പാക്കേജായ ബ്ലെൻഡറിന്റെ പുതിയ സങ്കേതങ്ങൾ ഉപയോഗിച്ചാണ് ടിയേഴ്സ് ഓഫ് സ്റ്റീൽ പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത്.
കഥാസംഗ്രഹം [തിരുത്തുക]
ഒരു കൂട്ടം പോരാളികളുടെയും ശാസ്ത്രജ്ഞരുടെയും കഥയാണ് ശാസ്ത്ര ഭാവനാ ചലച്ചിത്രമായ ടിയേഴ്സ് ഓഫ് സ്റ്റീലിൽ ചിത്രീകരിക്കപ്പെടുന്നത്. ഭൂതകാലത്തു നിന്നും ഭാവികാലത്തിലെത്തിയ ഇവർ ആംസ്റ്റർഡാമിലെ ഔദ് കെർകിൽ ഒത്തു ചേരുന്നു. വിനാശകാരികളായ യന്ത്രമനുഷ്യരിൽ നിന്നും ലോകത്തെ രക്ഷിക്കാനായിരുന്നു ഇവരുടെ ഒത്തു ചേരൽ.[1]
അവലംബം [തിരുത്തുക]
- ↑ "Mango Open Movie Project » Blog » Tears of Steel Press Release". Ton Roosendaal. ശേഖരിച്ചത് September 26, 2012.
പുറംകണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ ടിയേഴ്സ് ഓഫ് സ്റ്റീൽ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ടിയേഴ്സ് ഓഫ് സ്റ്റീൽ
- ടിയേഴ്സ് ഓഫ് സ്റ്റീൽ ചലച്ചിത്രം യുറ്റ്യൂബിൽ.
- ടിയേഴ്സ് ഓഫ് സ്റ്റീൽ ട്രെയിലർ യുറ്റ്യൂബിൽ.
- ടിയേഴ്സ് ഓഫ് സ്റ്റീൽ സമ്പൂർണ്ണ പത്രക്കുറിപ്പ്
|
|||||||||||