ടാംഗനിക്ക തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാംഗനിക്ക തടാകം
ടാംഗനിക്ക തടാകം - ബഹിരാകാശത്തുനിന്നുള്ള ടാംഗനിക്ക തടാകം, ജൂൺ 1985
ബഹിരാകാശത്തുനിന്നുള്ള ടാംഗനിക്ക തടാകം, ജൂൺ 1985
ടാംഗനിക്ക തടാകം - map
map
അക്ഷാംശവും രേഖാംശവും 6°30′S 29°50′E / 6.500°S 29.833°E / -6.500; 29.833Coordinates: 6°30′S 29°50′E / 6.500°S 29.833°E / -6.500; 29.833
Lake type Rift Valley Lake
Primary sources റുസിസി നദി
മലഗരസി നദി
കലംബോ നദി
Primary outflows ലുകുഗ നദി
Catchment area 2,31,000 കി.m2 (89,000 ച മൈ)
Basin countries ബറുണ്ടി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
ടാൻസാനിയ
സാംബിയ
പരമാവധി നീളം 673 കി.മീ (418 മൈ)
പരമാവധി വീതി 72 കി.മീ (45 മൈ)
ഉപരിതല വിസ്തീർണ്ണം 32,900 കി.m2 (12,700 ച മൈ)
ശരാശരി ആഴം 570 മീ (1,870 അടി)
പരമാവധി ആഴം 1,470 മീ (4,820 അടി)
ജലത്തിന്റെ വ്യാപ്തം 18,900 കി.m3 (4,500 mi3)
Residence time (of lake water) 5500 years[1]
Shore length1 1,828 കി.മീ (1,136 മൈ)
Surface elevation 773 മീ (2,536 അടി)[2]
Settlements കിഗോമ, ടാൻസാനിയ
കലെമി, DRC
പ്രമാണങ്ങള് [2]
1 Shore length is not a well-defined measure.

ആഫ്രിക്കയിലെ ഒരു ശുദ്ധജലതടാകമാണ്‌ ടാംഗനിക്ക തടാകം. ശുദ്ധജലതടാകങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിലും ആഴത്തിന്റെ കാര്യത്തിലും ലോകത്തിൽ രണ്ടാം സ്ഥാനമാണ്‌ ഇതിന്‌ (സൈബീരിയയിലെ ബൈകൽ തടാകത്തിനാണ്‌ ഒന്നാം സ്ഥാനം). ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതടാകമുമാണിത്. ബറുണ്ടി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ടാൻസാനിയ, സാംബിയ എന്നീ രാജ്യങ്ങളുടെ കീഴിലാണ്‌ തടാകത്തിന്റെ ഭാഗങ്ങൾ. ഇതിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (45%), ടാൻസാനിയ (41%) എന്നിവയുടെ കീഴിലാണ്‌ കൂടുതൽ ഭാഗങ്ങളും. തടാകത്തിലെ ജലം കോംഗോ നദീവ്യവസ്ഥയിലൂടെ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു.

കിഴക്കൻ തീരത്തുള്ള താൻസാനിയയെ പടിഞ്ഞാറ് ഭാഗത്തുള്ള കോങ്ഗോയിൽ നിന്ന് തങ്കനീക്കാ തടാകം വേർതിരിക്കുന്നു. തടാകത്തിന്റെ ഒരേയൊരു ബഹിർഗമന മാർഗം ലുകുഗ നദിയാണ്. ഇത് തടാക ജലത്തെ കോങ്ഗോനദിയിലെത്തിക്കുന്നു. ഇടയ്ക്കിടെ ഈ നദി എക്കൽ നിക്ഷേപത്താൽ അടഞ്ഞുപോകുന്നതിനാൽ തടാകത്തിലെ ജലനിരപ്പിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക സാധാരണമാണ്.

ജലഗതാഗതത്തിന് വളരെ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന ജലാശയങ്ങളിലൊന്നാണ് തങ്കനീക്ക തടാകം. 'ഗ്രേറ്റ് റിഫ്റ്റ്വാലി'യുടെ ആഴം കൂടിയ പടിഞ്ഞാറൻ താഴ്വരയിലാണ് തങ്കനീക്കാ തടാകത്തിന്റെ സ്ഥാനം. കോങ്ഗോയിലെ ആൽബർട്ട് വില്ലി (Albertville), ബുറുണ്ടിയിലെ ബുജുംബുറ (Bujumbura), താൻസാനിയയിലെ കിഗോമ (Kigoma) തുടങ്ങിയവ തങ്കനീക്കാ തടാകത്തിലെ മുഖ്യ തുറമുഖങ്ങളാണ്.

അളവുകൾ

  • നീളം: 676 കിലോമീറ്റർ
  • വീതി: 48-64 കിലോമീറ്റർ
  • വിസ്തീർണം: 32,893 ചതുരശ്ര കിലോമീറ്റർ
  • ആഴം: 1,436 മീറ്റർ

അതിരുകൾ

  • കിഴക്ക്:താൻസാനിയ
  • വടക്ക്:ബുറുണ്ടി
  • തെക്ക്:സാംബിയ
  • പടിഞ്ഞാറ്:സയർ

ചരിത്രം[തിരുത്തുക]

Lake Tanganyika from space, June 1985

റിച്ചാർഡ് ബർട്ടൺ, ജോൺ സ്പെക് എന്ന ബ്രിട്ടീഷ് പര്യവേക്ഷകരാണ്‌ തടാകം കണ്ടെത്തിയ ആദ്യത്തെ പാശ്ചാത്യർ. 1858-ലായിരുന്നു ഇത്. നൈൽ നദിയുടെ ഉദ്ഭവം തിരയുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. പര്യവേക്ഷണം തുടർന്ന സ്പെക് നൈൽ നദിയുടെ യഥാർഥ പ്രഭവകേന്ദ്രമായ വിക്റ്റോറിയ തടാകം പിന്നീട് കണ്ടെത്തുകയുണ്ടായി.

ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ തടാകം പൂർണ്ണമായും ജർമ്മൻ സേനയുടെ കീഴിലായിരുന്നു. രണ്ട് പ്രധാന യുദ്ധങ്ങളിലൂടെയാണ്‌ സഖ്യശക്തികൾ തടാകത്തിന്റെ നിയന്ത്രണം നേടിയത്. 1965-ൽ തടാകത്തിന്റെ പടിഞ്ഞാറൻ തീരം ചെ ഗുവേര ഗറില്ലാ പോരാളികളെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചു. ഭരണം കൈക്കലാക്കുകയായിരുന്നു ഉദ്ദേശ്യമെങ്കിലും ലക്ഷ്യം നേടാനാവാതെ അവർക്ക് പിൻതിരിയേണ്ടി വന്നു.

19-ആം ശതകം മുഴുവൻ തങ്കനീക്കയുടെ തീരപ്രദേശം അറബികളായ അടിമക്കച്ചവടക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ജോൺസ്പേക് (John Speke), റിച്ചാർഡ് ബർടൺ (Richard Burton) എന്നീ ബ്രിട്ടിഷ് പര്യവേക്ഷകരാണ് തങ്കനീക്കാ തടാകക്കരയിൽ 1858-ൽ ആദ്യമായെത്തിയ യൂറോപ്യന്മാർ. ആഫ്രിക്കൻ പര്യവേക്ഷണത്തിനു പുറപ്പെട്ട ഡേവിഡ് ലിവിങ്സ്റ്റനെ കാണാതായതിനെത്തുടർന്ന് തെരച്ചിലേറ്റെടുത്ത ഹെന്റി മോർട്ടൻ സ്റ്റാൻലി തങ്കനീക്കാ തടാകത്തിന്റെ കിഴക്കേക്കരയുള്ള ഉജീജിനിയിൽ വച്ചാണ് 1871-ൽ അദ്ദേഹത്തെ കണ്ടെത്തിയത്.

ജീവജാലങ്ങൾ[തിരുത്തുക]

250 ജാതി സിക്ലിഡ് മത്സ്യങ്ങളും 150 ജാതി മറ്റു മത്സ്യങ്ങളും തടാകത്തിലുണ്ട്. 180 മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിലാണ്‌ ഇവയിലധികവും ജീവിക്കുന്നത്. പരിണാമശാസ്ത്രത്തെക്കുറിച്ചുള്ള പഠനങ്ങളിന്‌ സഹായിക്കുന്ന പ്രധാന ജൈവവിഭവമാണ്‌ ടാംഗനിക്ക തടാകം. വൈവിധ്യമാർന്ന മത്സ്യസമ്പത്തിനു പുറമേ നീർക്കുതിര, മുതലകൾ തുടങ്ങിയ ജീവികളുടേയും ആവാസകേന്ദ്രമാണ് ഈ തടാകം.

അവലംബം[തിരുത്തുക]

  1. Yohannes, Okbazghi (2008). Water resources and inter-riparian relations in the Nile basin. SUNY Press. p. 127. 
  2. 2.0 2.1 "LAKE TANGANYIKA". www.ilec.or.jp. ശേഖരിച്ചത് 2008-03-14. 
Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാംഗനിക്ക തടാകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ടാംഗനിക്ക_തടാകം&oldid=1870538" എന്ന താളിൽനിന്നു ശേഖരിച്ചത്