വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയുടെ ബാഹ്യ പാളിയായ മാന്റിൽ പിളർന്നുണ്ടാകുന്ന താഴ്‌വരകളാണ് പിളർന്നുണ്ടാകുന്ന താഴ്‌വരകൾ അഥവാ റിഫ്റ്റ് വാലികൾ (Rift valley). ഇങ്ങനെയുള്ള താഴ്‌വരകൾ പൊതുവെ ഇടുങ്ങിയവയും കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ ഉണ്ടാക്കുന്ന ചുമരുകളോടു കൂടിയവയുമാണ്. തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ സിറിയ മുതൽ തെക്കു കിഴക്കൻ ആഫ്രിക്കയിൽ മൊസാംബിക്ക് വരെ നീണ്ടുകടക്കുന്ന 6,000 kilometres (3 mi) നീളം വരുന്ന ഇങ്ങനെയുള്ള ഒരു താഴ്വരക്ക് ബ്രിട്ടീഷ് പര്യവേക്ഷകനായ ജോൺ വാൾട്ടർ ഗ്രിഗറി 19ആം നൂറ്റാണ്ടിന്റെ അവസാനം നൽകിയ പേരാണ് ഗ്രേറ്റ് റിഫ്റ്റ് വാലി അഥവാ പിളർന്നുണ്ടായ മഹാതാഴ്വര.[1]. ഉഷ്ണപ്രസ്രണവണികളും ചുടുനീരുരവകളും കൊണ്ട് ഭൂമിശാസ്ത്രപരമായി വളരെ സജീവമാണ് ഈ മേഘല. എന്നാൽ ഗ്രേറ്റ് റിഫ്റ്റ് വാലി എന്ന പേര് ഇന്ന് ചരിത്രപരവും സാംസ്കാരികപരവുമായ ഒരു ധാരണ മാത്രമാണ്. കാരണം, ഇതിന്റെ ഭാഗമായുള്ള ഒരോ പിളർപ്പ് താഴ്‌വരകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഒരു പ്രത്യേക സംവിധാനത്തിന്റെ ഭാഗമല്ല[2]
- ↑ മെരിയം-വെബ്സ്റ്റർ, ഇൻൿ 편집부 (1997). മെരിയം-വെബ്സ്റ്റേർസ് ജ്യോഗ്രഫിക്കൽ ഡിക്ഷ്ണറി (3 ed.). മെരിയം-വെബ്സ്റ്റർ. pp. 444. ISBN 978-0-87779-546-9. http://books.google.com/books?id=Co_VIPIJerIC&pg=PA444. ശേഖരിച്ചത് 22 November 2012.
- ↑ നാഷണൽ ജ്യോഗ്രഫിക് വിദ്യാഭ്യാസം
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]