Jump to content

ഞാലിപ്പൂവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂസാ സ്പീഷീസിലെ[1] പഴത്തിനുപയോഗിക്കുന്ന[1] ഇടത്തരം വലിപ്പവും തടിവണ്ണമില്ലാത്തതുമായ ഒരു വാഴയിനമാണ് ഞാലിപ്പൂവൻ. രസകദളി, നെയ്‌പൂവൻ എന്ന പേരിലും അറിയപ്പെടുന്ന ഈ വാഴയിനം അറിയപ്പെടുന്നു[2]. ചെറിയ കുലയും കായുമാണ് ഞാലിപ്പൂവന്റെ പ്രത്യേകത. പഴത്തിന് നല്ല മധുരവും പഴത്തൊലിക്ക് കട്ടികുറവുമായിരിക്കും. വാഴയിലക്കും ഞാലിപ്പൂവൻ നല്ലതാണ്.

മഴക്കാലത്തും[1] കൂടാതെ ജലസേചനം നടത്തിയും കൃഷി ചെയ്യാം. തെങ്ങ്, കമുങ്ങ് തുടങ്ങിയവയ്ക്കിടയിൽ ഇടവിളയായി കൃഷിചെയ്യാൻ ഞാലിപൂവൻ മികച്ചതാണ്[1].

കന്ന് തിരഞ്ഞെടുക്കൽ

[തിരുത്തുക]

3-4 മാസം പ്രായമുള്ള അസുഖമില്ലാത്ത സൂചികന്നുകൾ നടാനുപയോഗിക്കാം, പഴയ വേരുകളും, ചതഞ്ഞ ഭാഗങ്ങളും ചെത്തി മാറ്റണം. ഇവയിൽ ചാണകവും ചാരവും പുരട്ടിവെയിലത്ത് 3-4 ദിവസം ഉണക്കിയതിനുശേഷം തണലിൽ 15 ദിവസം വരെ നടുന്നതിനു മുൻപായി സൂക്ഷിച്ചു വയ്ക്കണം.[1]

അകലം (മീറ്റർ) 2.1 * 2.1 ഹെക്ടറിൽ ഏകദേശം 2260 കന്നുകൾ നടാം.[1] കുഴികളുടെ മധ്യത്തായി കന്നുകൾ കുത്തനെ നടണം. കന്നിന്റെ ചുറ്റുമുള്ള മണ്ണ് നന്നായി അമർത്തി വേണം നടാൻ.[1]

വളപ്രയോഗം

[തിരുത്തുക]

കമ്പോസ്റ്റ്, ജൈവവളം അല്ലെങ്കിൽ പച്ചിലവളം എന്നിവ ഒരു കന്നിന് 10 കിലോ എന്ന തോതിൽ നടുമ്പോൾ നൽകണം.[1]

രോഗങ്ങൾ

[തിരുത്തുക]

രോഗം വരാതെ ചെറുത്തുനിൽക്കുകയും, മണ്ടയടപ്പു രോഗം രോഗം ബാധിക്കാത്തതുമായ[1] ഇനങ്ങളാണ് ഇവ.

ചിത്രസഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 കാർഷികകേരളം.ഗോവ്.ഇൻ. "വാഴ (മൂസാ സ്പീഷീസ്)". കാർഷികകേരളം.ഗോവ്.ഇൻ. Archived from the original on 2013-03-28. Retrieved 16 November 2012.
  2. കൃഷിപാഠം (ആർ. ഹേലി) പേജ് 107

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഞാലിപ്പൂവൻ&oldid=3632607" എന്ന താളിൽനിന്ന് ശേഖരിച്ചത്