ചേരാക്കൊക്കൻ
| Asian Openbill | |
|---|---|
| At Bueng Boraphet in Thailand | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Ciconiiformes |
| കുടുംബം: | Ciconiidae |
| ജനുസ്സ്: | Anastomus |
| വർഗ്ഗം: | A. oscitans |
| ശാസ്ത്രീയ നാമം | |
| Anastomus oscitans Boddaert, 1783 |
|
ചേരാക്കൊക്കൻ (ആംഗലേയം:'Asian openbill ') ( Anastomus oscitans) കൊറ്റി കുടുംബത്തിലെ ഒരു പക്ഷിയാണ്.
ഉള്ളടക്കം |
സാമാന്യ വിവരണം [തിരുത്തുക]
കേരളത്തിൽ സാധാരണ കാണുന്ന ഒരു കൊറ്റിയാണ് ചേരാക്കൊക്കൻ. ഒരു മീറ്ററിൽ താഴെ പൊക്കമുള്ള ഇതിനു വെള്ളനിറമോ (പ്രജനനകാലത്ത്) വെളുപ്പു കലർന്ന ചാരനിറമോ (പ്രജനനേതര കാലത്ത്) ആണ് .ചുവപ്പുകലർന്ന കറുത്ത നിറമുള്ള ചുണ്ടും കമാനാകൃതിയിൽ ചേരുന്ന മേൽക്കൊക്കും കീഴ്ക്കൊക്കും അതിനിടയിലെ വിടവും കൊണ്ട് ഈ പക്ഷിയെ എളുപ്പത്തിൽ തിരിച്ചറിയാം.
ആഹാരം [തിരുത്തുക]
കുളങ്ങളിലും ചതുപ്പു നിലങ്ങളിലും ഒറ്റയ്ക്കോ, രണ്ടുമൂന്നെണ്ണമുള്ള കൂട്ടമായോ ചേരാക്കൊക്കൻ ഇരതേടുന്നു. ഒച്ച്, കക്ക, ഞണ്ട് , മീൻ തുടങ്ങിയവയാണ് ഭക്ഷണം. ഒച്ചുകളുടെയും കക്കകളുടെയും കടുപ്പമുള്ള തോട് നിഷ്പ്രയാസം പൊളിച്ച് മാംസമെടുക്കാൻ ഇവ വിടവുള്ള കൊടിൽപോലെയുള്ള ചുണ്ടുകൾ ഉപയോഗിക്കുന്നു.
ആവാസം [തിരുത്തുക]
കരിങ്കൊക്ക്, വാത്ത, കടൽക്കാക്ക തുടങ്ങിയ പക്ഷികളോടൊപ്പം ചേർന്ന് വലിയ കോളനികളിലാണ് ചേരാക്കൊക്കൻ കൂടു കെട്ടാറ്. വൃത്താകാരമായ തട്ടുപോലെ ചുള്ളിക്കമ്പുകൾ നിരത്തിയുണ്ടാക്കിയ കൂടിന്റെ നടുഭാഗത്തുള്ള കുഴിയിൽ ജലസസ്യങ്ങ്നളുടെ തണ്ടും ഇലകളും നിരത്തിയിടും. ഒരു സമയം മൂന്നോ നാലോ വെളുത്ത മുട്ടകൾ ഇടാറുണ്ട്. [2]
അവലംബം [തിരുത്തുക]
- ↑ BirdLife International (2008). Anastomus oscitans. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 3 February 2009. Database entry includes justification for why this species is of least concern
- ↑ സാധാരണ പക്ഷികൾ- സലിം അലി & ലയീക്ക് ഫത്തേഹല്ലി, മൂന്നാം പതിപ്പ്, പേജ് 31