ചെന്നിക്കുത്ത്
| ICD-10 | G43. |
|---|---|
| ICD-9 | 346 |
| OMIM | 157300 |
| അസുഖങ്ങളുടെ പട്ടിക | 8207 |
| മരുന്നുകൾ | 000709 |
| ഇ-മരുന്നുകൾ | neuro/218 |
| MeSH | D008881 |
വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്നതുമായ ഒരു തരം തലവേദനയെയാണ് ചെന്നിക്കുത്ത് അഥവാ കൊടിഞ്ഞി അഥവാ മൈഗ്രേൻ എന്ന പേരിൽ അറിയപ്പെടുന്നത്[1]. രോഗിയെ നിരന്തരം അസ്വസ്ഥമാക്കുന്ന ഒരു രോഗാവസ്ഥയുമാണിത്. വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദ്ദി, വിവിധനിറങ്ങൾ കണ്ണിനുമുൻപിൽ മിന്നിമറയുക എന്നിവയാണ് ഇതിന് അനുഭവപ്പെടുന്ന പ്രധാന ബുദ്ധിമുട്ടുകൾ[1]. ചെന്നിക്കുത്ത് വിഭാഗത്തിൽ പെടുന്ന തലവേദന രോഗികളിൽ ഒരു പ്രത്യേക കാലയളവിൽ ആവർത്തിച്ചു വരികയും ചെയ്യുന്നു.
ഉള്ളടക്കം |
രോഗകാരണം [തിരുത്തുക]
വൈദ്യശാസ്ത്രത്തിന് ഇതുവരേയും വ്യക്തമായി കണ്ടുപിടിയ്ക്കാൻ കഴിയാത്തതാണ് ഈ രോഗത്തിന്റെ കാരണങ്ങൾ. എങ്കിലും രക്തത്തിലെ ചില ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി കരുതപ്പെടുന്നു. കൂടാതെ ശരിയായ രക്തചംക്രമണത്തിന്റെ അഭാവത്താൽ, തലച്ചോറിലെ ആന്തരീക പ്രക്രിയകളിൽ സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങളും അമിതമായ ഉത്കണ്ഠയും ചെന്നിക്കുത്തിന്റെ കാരണമായി കണക്കാക്കപ്പെടുന്നു.
ശ്രദ്ധിക്കേണ്ടവ [തിരുത്തുക]
- തലവേദനയുള്ളപ്പോൾ തണുത്ത വെള്ളത്താൽ തലകഴുകുക.
- കൊടിഞ്ഞി ആരംഭിച്ചുകഴിഞ്ഞാൽ അത് ശമിക്കുന്നതുവരെ കഴിവതും കട്ടിയുള്ള ആഹാരം ഒഴിവാക്കുക.
- വേദനയുള്ള സന്ദർഭങ്ങളിൽ വെളിച്ചം കുറവുള്ള മുറികളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കുക.
- മാംസ്യം മത്സ്യം, മുട്ട, തൈര്, ഐസ്ക്രീം, ടിന്നിലടച്ച ഭക്ഷണങ്ങൾ എന്നിവ അഴിവാക്കേണ്ടതാണ്.
- തലവേദന കൂടുതലുള്ളപ്പോൾ മല്ലിയില അരച്ച് തണുത്തവെള്ളത്തിൽ കലർത്തി നെറ്റിയിൽ പുരട്ടുന്നത് അല്പം ശമനം ലഭിക്കും.
- സാധാരണ തലവേദനസംഹാരികൾ, ബാം എന്നിവയുടെ ഉപയോഗം തലവേദന വർദ്ധിപ്പിക്കാറുള്ളതിനാൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
- ബ്രഹ്മിയുടെ നീര് അഞ്ച് മില്ലീലിറ്റർ വീതം പതിവായി രാത്രിയിൽ കഴിക്കുക.
- തലവേദനയുടെ കൂടെ ഛർദ്ദികൂടിയുണ്ടെങ്കിൽ, അരസ്പൂൺ ജീരകം, ചെറിയ കഷ്ണം ചുക്ക് എന്നിവ നേർപ്പിച്ച പാലിൽ തിളപ്പിച്ചത് തണുത്തശേഷം കഴിക്കുക.
ചികിത്സ [തിരുത്തുക]
മരുന്നുകൊണ്ട് പൂർണ്ണമായും മാറ്റാൻ കഴിയാത്ത ഒരു രോഗമാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകൾക്കനുസരിച്ച് കുറച്ചുകാലം മരുന്നുകൾ കഴിക്കുന്നത് രോഗം വീണ്ടും വരുന്നത് കുറയ്ക്കാൻ സഹായിക്കും. ചില റിലാക്സേഷൻ രീതികളും ജലചികിത്സയും ഈ രോഗത്തിന് ആശ്വാസം ലഭിക്കുന്ന ചികിത്സാരീതികളാണ്. ദോഷകരമായ ചികിത്സാരീതികളെ ആരോഗ്യകരമായി സമന്വയിപ്പിച്ച് നൽകുന്ന ഹോളിസ്റ്റിക് ചികിത്സ വഴി 90% രോഗികൾക്ക് മുക്തിനേടാൻ കഴിയും[1]