ചില്ലി പൊറോട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വടക്കേ ഇന്ത്യൻ ഭക്ഷണമാണ് ചില്ലി പൊറോട്ട. കേരളത്തിലെ സസ്യ ഭോജനശാലകളിൽ ഇത് ലഭ്യമാണ്. പൊറോട്ടയും തക്കാളിയും പച്ചമുളകും സവാളയുമാണ് ഇതിന്റെ പ്രധാന ചേരുവകൾ.[1]
പാചകം ചെയ്യുന്ന വിധം [തിരുത്തുക]
- പൊറോട്ട ചീനച്ചട്ടിയിൽ മൊരുപ്പിച്ചെടുക്കുക
- മൊരുപ്പിച്ച പൊറോട്ട ചതുരാകൃതിയിലോ തൃകോണാകൃതിയിലോ മുറിച്ചെടുക്കുക
- ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും സവാളയും അരിഞ്ഞത് മൂപ്പിക്കുക അതിലേക്ക് ക്യാപ്സികം ഇട്ട് നല്ല തീയിൽ വേവിക്കുക
- മുളകുപൊടി, ഗരം മസാല , ഉപ്പ് എന്നിവ അളവ് അനുസരിച്ചിടുക
- തക്കാളി സോസോ, തക്കാളി കുഴമ്പ് പരിവത്തിലാക്കിയതോ ചേർക്കുക
- ചില്ലി സോസ് ചേർക്കുക
- അരിഞ്ഞ പൊറോട്ട ചേർത്ത് ഇളക്കുക