ചാര ഉപഗ്രഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടാള ഇന്റലിജന്‍സ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തേയോ വാര്‍ത്താവിനിമയ ഉപഗ്രഹത്തേയോ പറയുന്ന പേരാണ് ചാര ഉപഗ്രഹം.
[തിരുത്തുക] ആവിര്‍ഭാവം
1955 മാര്‍ച്ച് 16-നു ശത്രുസങ്കേത പരിശോധന നടത്തുന്നതിനു കൂടുതല്‍ മെച്ചപ്പെട്ട ഉപഗ്രഹം വികസിപ്പിച്ചെടുക്കാന്‍ യു.എസ് എയര്‍ ഫോര്‍സ് ഔദ്യോഗികപ്രഖ്യാപനം നടത്തി. തിരഞ്ഞെടുത്ത പ്രദേശങ്ങളുടെ മേല്‍നോട്ടം ജാഗ്രതാപൂര്‍വ്വം നടത്തുകയും അതുവഴി ശത്രുവിന്റെ യുദ്ധസന്നാഹങ്ങളെപ്പറ്റി അറിയുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. 1957-ല്‍ റഷ്യ സ്പുട്നിക് വിക്ഷേപിച്ചു.