ഗ്ലോറിയ ഫുവർട്ടിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്ലോറിയ ഫുവർട്ടിസ്

സ്പാനിഷ് കവയിത്രിയും ബാലസാഹിത്യകാരിയുമായിരുന്നു ഗ്ലോറിയ ഫുവർട്ടിസ്. (1928 ജൂലൈ 28 - 19 നവംബർ 1998- മാഡ്രിഡ്) . സ്പാനിഷ് ആഭ്യന്തരയുദ്ധാനന്തര തലമുറയിലെ പ്രമുഖരായ എഴുത്തുകാരിൽ ഒരാളാണ് ഗ്ലോറിയ. പതിനഞ്ചു കവിതാസമാഹാരങ്ങളും മുപ്പത്തിനാലു ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ച അവർ കുട്ടികളുടെ ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തിരുന്നു . സ്ത്രീപുരുഷസമത്വം,സമാധാനം, പരിസ്ഥിതിസംരക്ഷണം എന്നീ മേഖലകളിലും സജീവമായിരുന്നു.

ബാലസാഹിത്യം[തിരുത്തുക]

പതിനാലാം വയസ്സിൽ തന്നെ ആദ്യകവിത പ്രസിദ്ധീകരിച്ചു.[1]1940-നും 1953-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ കുട്ടികളുടെ മാഗസിനുകളായ പെലയോസ്, ചിക്കോസ്, ചിക്കാസ്, ചിക്കിറ്റ്വിട്ടോ, "ഫെല്ലാസ് യെ പെലയോസ്" എന്നിവയിൽ നിരന്തരമായി അവർ എഴുതി. ഇക്കാലത്ത് യുവ വായനക്കാർക്കിടയിൽ അവർ ഏറെ പ്രശസ്തി നേടുകയും ചെയ്തു.

രാഷ്ട്രീയം[തിരുത്തുക]

സാഹിത്യസംബന്ധമായ പ്രവർത്തനങ്ങൾ കൂടാതെ പൊതുരംഗത്ത് സജീവമായി ഇടപെടുകയും 1936 ൽ പൊട്ടിപ്പുറപ്പെട്ടസ്പാനിഷ് ആഭ്യന്തരയുദ്ധത്തെയും വിയറ്റ്നാമിലെയും കമ്പോഡിയയിലെയും അധിനിവേശങ്ങളേയുംയും ഗ്ലോറിയ പരസ്യമായി എതിർക്കുകയും അപലപിക്കുകയും ചെയ്തിരുന്നു .


അവലംബം[തിരുത്തുക]

  1. De Cascante, Jorge (2017). El libro de Gloria Fuertes. Antología de poemas y vida. Blackie Books. p. 17.

https://www.sujeesh.in/2020/07/Gloria-Fuertes.html

"https://ml.wikipedia.org/w/index.php?title=ഗ്ലോറിയ_ഫുവർട്ടിസ്&oldid=3691607" എന്ന താളിൽനിന്ന് ശേഖരിച്ചത്