ഗ്രീക്ക് അക്ഷരമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രീക്ക് അക്ഷരമാല
Greekalphabet.svg
Type വർണ്ണമാല
Spoken languages ഗ്രീക്ക്, നിരവധി ഭേദങ്ങളോടെ മറ്റു ഭാഷകളിലും
Parent systems
→ ഗ്രീക്ക് അക്ഷരമാല
Child systems ഗോഥിൿ
Glagolitic
Cyrillic
Coptic
Armenian alphabet
Old Italic alphabet
Latin alphabet
ISO 15924 Grek

Note: This page may contain IPA phonetic symbols in Unicode.

Greek alphabet alpha-omega.svg
ഗ്രീക്ക് അക്ഷരമാല
Αα ആല്ഫാ Νν ന്യൂ
Ββ ബീറ്റാ Ξξ ക്സൈ
Γγ ഗാമാ Οο ഓമിക്രോൺ
Δδ ഡെൽറ്റാ Ππ പൈ
Εε എപ്സിലോൺ Ρρ റോ
Ζζ സീറ്റാ Σσς സിഗ്മാ
Ηη ഈറ്റാ Ττ താഉ
Θθ തീറ്റാ Υυ അപ്സിലോൺ
Ιι അയോട്ട Φφ ഫൈ
Κκ കാപ്പാ Χχ ചി
Λλ ലാംഡാ Ψψ പ്സൈ
Μμ മ്യൂ Ωω ഒമേഗാ
മറ്റു അക്ഷരങ്ങൾ
Greek Digamma.svg ഡൈഗാമാ Greek Stigma.svg സ്റ്റിഗ്മാ
Greek Heta.svg ഹീറ്റാ Greek San.svg സാൻ
Qoppa Q-and-Z-shaped.svg കോപ്പാ Greek Sampi 2 shapes.svg സാമ്പി
Greek diacritics
ഡിപിലോൺ മുദ്രണം, ഗ്രീക്ക് അക്ഷരമാലയുടെ ഉപയോഗത്തിന്റെ ഏറ്റവും പഴക്കം ചെന്ന സാമ്പിൾ, ഉ. 740 BC

ഗ്രീക്ക് ഭാഷ എഴുതാൻ ബി.സി. 9-ആം നൂറ്റാണ്ടിന്റെ അന്ത്യം മുതലോ 8-ആം നൂറ്റാണ്ടിന്റെ തുടക്കം മുതലോ ഉപയോഗിച്ചുവന്ന ഇരുപത്തിനാല് അക്ഷരങ്ങൾ ഉൾപ്പെട്ടതാണ് ഗ്രീക്ക് അക്ഷരമാല. സ്വരത്തെയും വ്യഞ്ജനത്തെയും വെവ്വേറെ ചിഹ്നങ്ങളെക്കൊണ്ടു കുറിക്കുന്ന വർണ്ണമാലകളിൽ പ്രഥമവും പ്രാക്തനവുമാണ് ഇത്[1].ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽ ഇവ ഗ്രീക്ക് അക്കങ്ങളെക്കുറിക്കാനും ഉപയോഗിച്ചുതുടങ്ങി.

ഗ്രീക്ക് അക്ഷരമാല ഫൊണീഷ്യൻ അക്ഷരമാല പരിണമിച്ചാണ് ഉണ്ടായത്. അതിനു മുൻപ് ഗ്രീക്കിൽ ഉണ്ടായിരുന്ന സൈപ്രിയോട്ട് അക്ഷരമാലയുമായോ ലീനിയർ ബിയുമായോ ഇതിന് ബന്ധമില്ല. ലത്തീൻ അക്ഷരമാല ഉൾപ്പെടെ യൂറോപ്പ്, മദ്ധ്യപൗരസ്ത്യദേശങ്ങൾ, തുടങ്ങിയ ഇടങ്ങളിലെ അക്ഷരമാലകൾക്ക് ജന്മംനൽകിയത് ഗ്രീക്ക് അക്ഷരമാലയാണ്[1].ആധുനിക ഗ്രീക്ക് ഭാഷ എഴുതാനുപയോഗിക്കുന്നതിനു പുറമേ ശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയവയിലെ വിവിധ ചിഹ്നങ്ങളായും ഇവ ഉപയോഗിക്കുന്നു. ഭൗതികശാസ്ത്രത്തിൽ കിരണങ്ങളെ കുറിക്കുന്നതിനും ജ്യോതിശാസ്ത്രത്തിൽ നക്ഷത്രങ്ങളെ കുറിക്കുന്നതിനും ഭൂമിശാസ്ത്രത്തിൽ ചക്രവാതങ്ങളുടെ പേരായും ഒക്കെ ഉപയോഗിക്കുന്നുണ്ട്.

അവലംബം [തിരുത്തുക]

  1. 1.0 1.1 Coulmas, Florian (1996). The Blackwell Encyclopedia of Writing Systems. Oxford: Blackwell Publishers Ltd.. ISBN 0-631-21481-X.
"http://ml.wikipedia.org/w/index.php?title=ഗ്രീക്ക്_അക്ഷരമാല&oldid=1713597" എന്ന താളിൽനിന്നു ശേഖരിച്ചത്