ഗോപിനാഥ് മുതുകാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോപിനാഥ് മുതുകാട്
Gopinath Muthukad.jpg
മാന്ത്രികൻ ഗോപിനാഥ് മുതുകാട്
ജനനം (1964-04-10) ഏപ്രിൽ 10, 1964 (50 വയസ്സ്)
കവളമുക്കട്ട. നിലമ്പൂർ കേരളം
തൊഴിൽ ജാലവിദ്യക്കാരൻ
ജീവിത പങ്കാളി(കൾ) കവിത
കുട്ടികൾ വിസ്മയ്
വെബ്സൈറ്റ്
http://www.muthukad.com

ആധുനിക ജാലവിദ്യാരംഗത്ത് ഏറെ ശ്രദ്ധേയനായ ഒരു ജാലവിദ്യക്കാരനാണ്‌ ഗോപിനാഥ് മുതുകാട്.

ജീവിതരേഖ[തിരുത്തുക]

1964 ഏപ്രിൽ പത്താം തീയ്യതി മലപ്പുറം ജില്ലയിലെ കവളമുക്കട്ടയിൽ കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായി ജനിച്ചു. പത്താമത്തെ വയസു മുതൽ മാജിക്ക് പരിശീലനം ആരംഭിച്ചു. മഞ്ചേരി എൻ.എസ്സ്.എസ്സ്. കോളേജിൽ നിന്നു ഗണിതശാസ്തത്തിൽ ബിരുദം നേടി.

നിലമ്പൂർ ആസ്ഥാനമാക്കി മുതുകാട് മാജിക്കൽ എന്റർടെയ്നേഴ് സ് എന്ന പേരിൽ ഒരു മാജിക്ക് ട്രൂപ്പിനു രൂപം കൊടുത്തു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു വരുന്നു. മാജിക്കിനെ ആധുനികവൽക്കരിച്ചതിനും ഈ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിച്ചതിനും ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരവും മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരം
  • കേരള സംഗീതനാടക അക്കാദമി പുരസ്കാരം[1](1995)

വിമർശനങ്ങൾ[തിരുത്തുക]

2008-ആമാണ്ടിൽ ഗോപിനാഥ് മുതുകാടിന്റെ ശിക്ഷണത്തിൽ, ചലച്ചിത്രനടൻ മോഹൻലാൽ ബേണിങ് ഇല്ല്യൂഷൻ എന്ന ജാലവിദ്യാപ്രകടനം നടത്താനൊരുങ്ങിയിരുന്നു. എന്നാൽ ഈ പ്രകടനം അപകടം പിടിച്ചതാണെന്നും, നിസ്സാരമായ പരസ്യപ്രചരണത്തിനു വേണ്ടി മോഹൻലാലിനെ ഗോപിനാഥ് മുതുകാട് കരുവാക്കുകയാണെന്നും, കേരളത്തിലെ മറ്റൊരു പ്രശസ്ത മാന്ത്രികനായ സാമ്രാജ് വിമർശിച്ചിരുന്നു[2]. ഇതേത്തുടർന്ന് ഈ പ്രകടനത്തിൽ നിന്നും മോഹൻലാൽ പിന്മാറുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. KERALA SANGEETHA NATAKA AKADEMI AWARD
  2. IANS (2008 ഏപ്രിൽ 22). "Mohanlal plans daredevil stunt, magicians frown" (ഭാഷ: English). IBN Movies. ശേഖരിച്ചത്: 2010 മേയ് 16. "He is now using Mohanlal for cheap publicity and this should not happen" 

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഗോപിനാഥ്_മുതുകാട്&oldid=1856886" എന്ന താളിൽനിന്നു ശേഖരിച്ചത്