ജാലവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Hieronymus Bosch: The Conjurer, 1475-1480 Note that the man in the back row is stealing another man's purse.

തികച്ചും ശാസ്ത്രീയമായ രീതിയില്‍ ,പ്രേക്ഷകനില്‍ മിഥ്യാധാരണകള്‍[1] സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ [2]പ്രവൃത്തികള്‍ ചെയ്ത് പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കുന്ന ഒരു അവതരണകലയാണ്‌ ജാലവിദ്യ അഥവാ മാജിക്(Magic). ഇന്ദ്രജാലം, മഹേന്ദ്രജാലം, കണ്‍കെട്ട്‌ എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. ഈ വിദ്യകളെ ജാല വിദ്യകള്‍ അഥവാ മാന്ത്രിക വിദ്യകള്‍ എന്ന് വിളിക്കുന്നു.

ജാലവിദ്യകള്‍ ചെയ്യുന്ന വ്യക്തിയെ ജാലവിദ്യക്കാരന്‍ അല്ലെങ്കില്‍ മജീഷ്യന്‍(Magician) എന്ന് വിളിക്കുന്നു. ചില ജാലവിദ്യക്കാര്‍ അവര്‍ അവതരിപ്പിക്കുന്ന ഇനത്തിന്റെ പേരിലും അറിയപ്പെടുന്നു. ഇന്ന്‌ ഏത്‌ മനുഷ്യനേയും ഭാഷക്കും വര്‍ഗ്ഗത്തിനും അതീതമായി ഒരുപോലെ രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ.

[തിരുത്തുക] പദവ്യുല്‍‌പ്പത്തി

പണ്ട്‌കാലത്ത്‌ പേര്‍ഷ്യയിലുണ്ടായിരുന്ന മതപണ്ടിതന്‍മാരെയൊ പുരോഹിതന്‍മാരയൊ മാഗസ്‌ (Magus) എന്നാണ്‌ വിളിച്ചിരുന്നത്‌. ഈ വാക്കിന്റെ ബഹുവചനം മാജൈ (Magai). ഈ പേര്‍ഷ്യന്‍ പദത്തില്‍നിന്നാണ് നിന്നും മാജിക്‌ (Magic) എന്ന വാക്കിന്റെ ഉദ്ഭവം.

[തിരുത്തുക] ജാലവിദ്യ കേരളത്തില്‍

കേരളത്തിലെ ആദ്യകാലത്തെ ഒരു പ്രശസ്ത ജാലവിദ്യക്കാരനായിരുന്നു തിരുവേഗപ്പുറയില്‍ ജീവിച്ചിരുന്ന പ്രൊഫസര്‍ വാഴക്കുന്നം നമ്പൂതിരി. ഇപ്പോള്‍ ഗോപിനാഥ് മുതുകാട്,മജീഷ്യന്‍ സാമ്രാജ് തുടങ്ങി അനേകം ജാലവിദ്യക്കാര്‍ കേരളത്തിലുണ്ട്

[തിരുത്തുക] ആധാരസൂചിക

  1. Henning Nelms. Magic and Showmanship: A Handbook for Conjurers, page 1 (Mineola, NY: Dover Publications, Inc, 2000).
  2. Jim Steinmeyer. "A New Kind of Magic," in Hiding the Elephant: How Magicians Invented the Impossible and Learned to Disappear (New York, NY: Carroll & Graf Publishers, 2003).

മജീഷ്യന്‍ ആര്‍. സി. ബോസ്

"http://ml.wikipedia.org/wiki/%E0%B4%9C%E0%B4%BE%E0%B4%B2%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം