കോൺറാഡ് അഡനോവെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺറാഡ് അഡനോവെർ
കോൺറാഡ് അഡനോവെർ 1952-ൽ
Chancellor of Germany
ഓഫീസിൽ
15 September 1949 – 16 October 1963
മുൻഗാമിPosition established
Allied military occupation, 1945–1949
Count Lutz Schwerin von Krosigk (1945)
പിൻഗാമിLudwig Erhard
Foreign Minister of Germany
ഓഫീസിൽ
15 March 1951 – 6 June 1955
മുൻഗാമിCount Lutz Schwerin von Krosigk (1945)
പിൻഗാമിHeinrich von Brentano
Mayor of Cologne
ഓഫീസിൽ
1917–1933
മുൻഗാമിLudwig Theodor Ferdinand Max Wallraf
പിൻഗാമിGünter Riesen
ഓഫീസിൽ
1945–1945
മുൻഗാമിRobert Brandes
പിൻഗാമിWilli Suth
വ്യക്തിഗത വിവരങ്ങൾ
ജനനം(1876-01-05)5 ജനുവരി 1876
Cologne
മരണം19 ഏപ്രിൽ 1967(1967-04-19) (പ്രായം 91)
Bad Honnef
രാഷ്ട്രീയ കക്ഷിCentre Party (1906–1945)
CDU (1945–1967)
പങ്കാളികൾEmma Weyer
Auguste (Gussie) Zinsser
അൽമ മേറ്റർUniversity of Freiburg
University of Munich
University of Bonn
ജോലിLawyer, Politician

ജർമൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ ആദ്യത്തെ ചാൻസലർ ആയിരുന്നു കോൺറാഡ് അഡനോവെർ. ‍ ജർമൻ രസതന്ത്രജ്ഞന്‍; 1876 ജനുവരി 5-ന് ജർമനിയിൽ കൊളോണിലെ ഒരു കത്തോലിക്കാകുടുംബത്തിൽ ജനിച്ചു. ഫെയ്ബർഗ്, മ്യൂണിക്, ബേൺ എന്നിവിടങ്ങളിലെ സർവകലാശാലകളിൽ വിദ്യാഭ്യാസം നടത്തി. സാമ്പത്തികശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അഡനോവെർ 1906-ൽ കൊളോൺ നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1917-ൽ കൊളോണിലെ ചീഫ് മേയറായി; 1933 വരെ തൽസ്ഥാനത്തു തുടർന്നു. ജർമനിയിൽ ഹിറ്റ്ലറുടെ നാസിഭരണം സ്ഥാപിതമായതോടുകൂടി (1933) അഡനോവെറിന് എല്ലാ പദവികളും നഷ്ടമായി. 1933-നും 1944-നും ഇടയ്ക്ക് നാസി ഭരണകൂടം ഇദ്ദേഹത്തെ പല പ്രാവശ്യം ജയിലിൽ അടച്ചു.

ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ (സി.ഡി.യു.) രൂപീകരണത്തിൽ (1945) മുഖ്യപങ്കു വഹിച്ച അഡനോവെർ ആ പാർട്ടിയുടെ അധ്യക്ഷനായിത്തീർന്നു. ജർമൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ ഭരണഘടനയുണ്ടാക്കിയ പാർലമെന്ററി കൌൺസിലിന്റെ സ്പീക്കറും (1948-49) ഇദ്ദേഹമായിരുന്നു. 1949, 1953 എന്നീ വർഷങ്ങളിൽ അഡനോവെർ ചാൻസലറും, 1951 മുതൽ 1955 വരെ വിദേശകാര്യമന്ത്രിയുമായിരുന്നു. 1953-ലും 1957-ലും നടന്ന തെരഞ്ഞെടുപ്പുകളിൽ അഡനോവെറിന്റെ കക്ഷി ഭൂരിപക്ഷം നേടി വിജയിച്ചു. 1966 മാർച്ച് വരെ ഇദ്ദേഹം ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ ചെയർമാൻ സ്ഥാനത്തു തുടർന്നു. ഉത്തര അറ്റ്ലാന്റിക് സഖ്യസംഘടന (NATO), പശ്ചിമയൂറോപ്യൻ യൂണിയൻ (west Euro-pean) തുടങ്ങിയ പല അന്താരാഷ്ട്രകൂട്ടുകെട്ടുകളിലും ജർമനി ഭാഗഭാക്കായത് അഡനോവെറിന്റെ ഭരണകാലത്താണ്. നാസിഭരണം താറുമാറാക്കിയ ജർമനിയെ പുനർനിർമ്മാണംമൂലം ഒരു സമ്പന്നരാഷ്ട്രമാക്കിയതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. ബോണിനടുത്ത് റോണ്ടോർഫിൽവച്ച് 1967 ഏപ്രിൽ 19-ന് അഡനോവെർ അന്തരിച്ചു.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡെനോവെർ, കോൺറാഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കോൺറാഡ്_അഡനോവെർ&oldid=4069323" എന്ന താളിൽനിന്ന് ശേഖരിച്ചത്