കോളറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cholera
തരം തിരിക്കലും പുറമെയുള്ള ഉപാധികളും
Vibrio cholerae.jpg
TEM image of Vibrio cholerae
ICD-10 A00.,


ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷവസ്തുവാണ്‌ വയറിളക്കത്തിന്‌ കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന്‌ കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.

[തിരുത്തുക] രോഗലക്ഷണം

വയറിളക്കവും ഛർദ്ദിയുമാണ്‌ കോളറയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റ് വയറിളക്കങ്ങളിൽ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്‌. മറ്റ് വയറിളക്കങ്ങളിൽ പ്രകടമാകുന്ന പനി, വയറുവേദന, മലത്തിൽ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവ കോളറയിൽ കാണുന്നില്ല.

വളരെ നേർത്ത കഞ്ഞിവെള്ളം പോലെ ധാരാളം മലം പോകുന്നതാണ്‌ പ്രധാന ലക്ഷണം. അതുമൂലം ശരീരത്തിൽ നിന്നും ധാരാളം ജലം നഷ്ടപ്പെടുകയും രോഗി ക്ഷീണിക്കുകയും ചെയ്യും. രക്തസമ്മർദ്ദം കുറയുകയും തലകറക്കം, നാവിനും ചുണ്ടുകൾക്കും ഉണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്‌. ശരീരത്തിൽ നിന്നും ജലാംശം പെട്ടെന്ന് കുറയുന്നതിനാൽ മൂത്രത്തിന്റെ അളവ് കുറയുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. കൂടാതെ അടുത്ത പ്രധാന ലക്ഷണമായ ഛർദ്ദി ഉള്ളതുമൂലം രോഗിക്ക് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു.

[തിരുത്തുക] അവലംബം

  • മനോരമ ആരോഗ്യം ജൂലൈ 2008. ഡോ. പി. വേണുഗോപാലിന്റെ ലേഖനം.
"http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%8B%E0%B4%B3%E0%B4%B1&oldid=1198296" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ