കൊടുമുണ്ട
കൊടുമുണ്ട ഗ്രാമം പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ മുതുതല, പരുതൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്നു. കൊടുമുണ്ടയുടെ കിഴക്ക് ഭാഗം മുതുതല പഞ്ചായത്തിലും പടിഞ്ഞാറു ഭാഗം പരുതൂർ പഞ്ചായത്തിലുമാണു.
ഗതാഗതം
[തിരുത്തുക]പട്ടാമ്പി-പള്ളിപ്പുറം പാതയിൽ പട്ടാമ്പിയിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറായാണു കൊടുമുണ്ട സ്ഥിതി ചെയ്യുന്നത്. പകൽ എല്ലാ സമയത്തും ബസ്സ് സൗകര്യം ലഭ്യമാണ്.
റെയിൽ ഗതാഗതം
[തിരുത്തുക]കൊടുമുണ്ട റെയിൽവേ സ്റ്റേഷൻ മുതുതല പഞ്ചായത്തിലെ ഏക സ്റ്റേഷനാണു. പട്ടാമ്പിയിലാണു കൊടുമുണ്ടക്കടുത്തുള്ള പ്രധാന സ്റ്റേഷൻ ഉള്ളത്.
ആരാധനാലയങ്ങൾ
[തിരുത്തുക]നെടുങ്ങനാട് മുത്തശ്ശിയാർക്കാവ്, മണ്ണിയമ്പത്തൂർ സരസ്വതി ക്ഷേത്രം എന്നിവയാണു പ്രധാന ക്ഷേത്രങ്ങൾ. കൊടുമുണ്ട ജു:മാ മസ്ജിദ്, പടിഞ്ഞാറെ കൊടുമുണ്ട ജു:മാ മസ്ജിദ് എന്നിവ പ്രധാന മുസ്ലിം പള്ളികളാണ്. മുത്തശ്ശിയാർക്കാവ് താലപ്പൊലിയും കൊടുമുണ്ട നേർച്ചയും സമീപ പ്രദേശങ്ങളിലെ ഏറ്റവും ജനകീയ ആഘോഷങ്ങളാണ്.
വിദ്യാഭ്യാസം
[തിരുത്തുക]ഒരു പ്രദേശത്ത് തന്നെ രണ്ട് സർക്കാർ ഹൈ സ്കൂൾ ഉണ്ടെന്നത് കൊടുമുണ്ടയുടെ പ്രത്യേകതയാണ്. മുതുതല പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൊടുമുണ്ട ഗവ: ഹയർ സെക്കന്ററി സ്കൂൾ, പരുതൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കൊടുമുണ്ട എച്ച് എസ് (വെസ്റ്റ്) എന്നിവയാണവ. കൊടുമുണ്ട എ. എം. എൽ. പി. എസ് കൊടുമുണ്ട ജി. എൽ. എൽ. പി. എസ് എന്നിവയാണു മറ്റു വിദ്യാലയങ്ങൾ.
ആരോഗ്യം
[തിരുത്തുക]മുതുതല പഞ്ചായത്തിനു കീഴിലെ ഗവ: ആയു:വേദ ഡിസ്പെൻസെറി കൊടുമുണ്ടയിൽ സ്ഥിതിചെയ്യുന്നു