കൊടിഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മൈഗ്രേന്‍
തരം തിരിക്കലും & പുറമെയുള്ള ഉപാധികളും
ICD-10 G43.
ICD-9 346
OMIM 157300
അസുഖങ്ങളുടെ പട്ടിക 8207
മരുന്നുകള്‍ 000709
ഇ-മരുന്നുകള്‍ neuro/218 
MeSH D008881

വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലും മാറിമാറി ഉണ്ടാകുന്നതുമായ ഒരു തരം തലവേദനയെയാണ്‌ കൊടിഞ്ഞി അഥവാ മൈഗ്രേന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്[1]. രോഗിയെ നിരന്തരം അസ്വസ്ഥമാക്കുന്ന ഒരു രോഗാവസ്ഥയുമാണിത്. വെളിച്ചത്തോടുള്ള അസഹ്യത, ഉയര്‍ന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛര്‍ദ്ദി, വിവിധനിറങ്ങള്‍ കണ്ണിനുമുന്‍പില്‍ മിന്നിമറയുക എന്നിവയാണ് ഇതിന് അനുഭവപ്പെടുന്ന പ്രധാന ബുദ്ധിമുട്ടുകള്‍[1]. കൊടിഞ്ഞി വിഭാഗത്തില്പ്പെടുന്ന തലവേദന രോഗികളില്‍ ഒരു പ്രത്യേക കാലയളവില്‍ ആവര്‍ത്തിച്ചു വരികയും ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] രോഗകാരണം

വൈദ്യശാസ്ത്രത്തിന്‌ ഇതുവരേയും വ്യക്തമായി കണ്ടുപിടിയ്ക്കാന്‍ കഴിയാത്തതാണ്‌ ഈ രോഗത്തിന്റെ കാരണങ്ങള്‍. എങ്കിലും രക്തത്തിലെ ചില ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി കരുതപ്പെടുന്നു. കൂടാതെ ശരിയായ രക്തചംക്രമണത്തിന്റെ അഭാവത്താല്‍, തലച്ചോറിലെ ആന്തരീക പ്രക്രിയകളില്‍ സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങളും അമിതമായ ഉത്കണ്ഠയും കൊടിഞ്ഞിയുടെ കാരണമായി കണക്കാക്കപ്പെടുന്നു.

[തിരുത്തുക] ശ്രദ്ധിക്കേണ്ടവ

  • തലവേദനയുള്ളപ്പോള്‍ തണുത്ത വെള്ളത്താല്‍ തലകഴുകുക.
  • കൊടിഞ്ഞി ആരംഭിച്ചുകഴിഞ്ഞാല്‍ അത് ശമിക്കുന്നതുവരെ കഴിവതും കട്ടിയുള്ള ആഹാരം ഒഴിവാക്കുക.
  • വേദനയുള്ള സന്ദര്‍ഭങ്ങളില്‍ വെളിച്ചം കുറവുള്ള മുറികളില്‍ വിശ്രമിക്കാന്‍ ശ്രദ്ധിക്കുക.
  • മത്സ്യം, മുട്ട, തൈര്‌, ഐസ്ക്രീം, ടിന്നിലടച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഅഴിവാക്കേണ്ടതാണ്‌.
  • തലവേദന കൂടുതലുള്ളപ്പോള്‍ മല്ലിയില അരച്ച് തണുത്തവെള്ളത്തില്‍ കലര്‍ത്തി നെറ്റിയില്‍ പുരട്ടുന്നത് അല്പം ശമനം ലഭിക്കും.
  • സാധാരണ തലവേദനസംഹാരികള്‍, ബാം എന്നിവയുടെ ഉപയോഗം തലവേദന്‍ വര്‍ദ്ധിപ്പിക്കാറുള്ളതിനാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്.
  • ബ്രഹ്മിയുടെ നീര്‌ അഞ്ച് മില്ലീലിറ്റര്‍ വീതം പതിവായി രാത്രിയില്‍ കഴിക്കുക.
  • തലവേദനയുടെ കൂടെ ഛര്‍ദ്ദികൂടിയുണ്ടെങ്കില്‍, അരസ്പൂണ്‍ ജീരകം, ചെറിയ കഷ്ണം ചുക്ക് എന്നിവ നേര്‍പ്പിച്ച പാലില്‍ തിളപ്പിച്ചത് തണുത്തശേഷം കഴിക്കുക.

[തിരുത്തുക] ചികിത്സ

മരുന്നുകൊണ്ട് പൂര്‍ണ്ണമായും മാറ്റാന്‍ കഴിയാത്ത ഒരു രോഗമാണ്‌ മൈഗ്രേന്‍ അഥവാ കൊടിഞ്ഞി. രോഗിയുടെ ശാരീരികവും മാനസീകവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് കുറച്ചുകാലം മരുന്നുകള്‍ കഴിക്കുന്നത് രോഗം വീണ്ടും വരുന്നത് കുറയ്ക്കാന്‍ സഹായിക്കും. ചില റിലാക്സേഷന്‍ രീതികളും ജലചികിത്സയും ഈ രോഗത്തിന്‌ ആശ്വാസം ലഭിക്കുന്ന ചികിത്സാരീതികളാണ്‌. ദോഷകരമായ ചികിത്സാരീതികളെ ആരോഗ്യകരമായി സമന്വയിപ്പിച്ച് നല്‍കുന്ന ഹോളിസ്റ്റിക് ചികിത്സ വഴി 90% രോഗികള്‍ക്ക് മുക്തിനേടാന്‍ കഴിയും[1]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 മാതൃഭൂമി വാരാന്തപ്പതിപ്പ്. ഡോ. മനുകുമാര്‍ ചെമ്പന്തൊട്ടിയുടെ ലേഖനം 2007 നവംബര്‍ 11 ഞായറാഴ്ച. പുറം 4.
"http://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം