കേറ്റ് ബ്ലാൻചെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേറ്റ് ബ്ലാൻചെറ്റ്
Cate Blanchett 2011.jpg
കേറ്റ് ബ്ലാൻചെറ്റ്, സിഡ്നി ചലച്ചിത്രോൽസവത്തിൽ, 2011
ജനനം കാതറീൻ എലീസ് ബ്ലാൻചെറ്റ്
(1969-05-14) 14 മേയ് 1969 (45 വയസ്സ്)[1]
മെൽബൺ, ഓസ്ട്രേലിയ
തൊഴിൽ നടി
സജീവം 1992–തുടരുന്നു
ജീവിതപങ്കാളി(കൾ) ആൻഡ്രൂ അപ്റ്റൺ (വി. 1997–ഇന്നുവരെ) «start: (1997)»"Marriage: ആൻഡ്രൂ അപ്റ്റൺ to കേറ്റ് ബ്ലാൻചെറ്റ്" Location: (linkback://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BE%E0%B5%BB%E0%B4%9A%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D)
കുട്ടി(കൾ) 3

ഒരു ഓസ്ട്രേലിയൻ ചലച്ചിത്രനടിയാണ് കാതറീൻ എലീസ് "കേറ്റ്" ബ്ലാൻചെറ്റ്(ജനനം:14 മേയ് 1969). മൂന്ന് ബാഫ്റ്റ, മൂന്ന് ഗോൾഡൻ ഗ്ലോബും രണ്ട് ഓസ്കാർ അവാർഡുകളുമടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ബ്ലൂ ജാസ്മിൻ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഓസ്കാർ പുരസ്കാരം.[2]

ശേഖർ കപൂർ സംവിധാനം ചെയ്ത എലിസബത്ത് എന്ന ചിത്രത്തിൽ എലിസബത്ത് രാജ്ഞിയുടെ വേഷം ചെയ്തതിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടി. മികച്ച നടിക്കുള്ള ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങളും അക്കാഡമി അവാർഡ് നാമനിർദ്ദേശവും ഈ ചിത്രത്തിലൂടെ ലഭിച്ചു. പീറ്റർ ജാക്ക്സൺ സംവിധാനം ചെയ്ത ദി ലോർഡ് ഓഫ് ദ റിംഗ്സ് ചലച്ചിത്ര പരമ്പരയിൽ (2001-2003) ലേഡി ഗലാഡ്രിയേൽ എന്ന എൽഫ് ആയി അഭിനയിച്ചു. 2004-ൽ മാർട്ടിൻ സ്കോർസീസിന്റെ ഏവിയേറ്റർ എന്ന ചിത്രത്തിൽ കാതറീൻ ഹെപ്‌ബേണിന്റെ വേഷം ചെയ്തു. ഈ ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്ക്കാർ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിക്കുകയുണ്ടായി. 2013-ൽ ബ്ലൂ ജാസ്മിൻ എന്ന വൂഡി അലെൻ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരങ്ങൾ നേടി. 2013-ൽ ബ്ലൂ ജാസ്മിൻ എന്ന വൂഡി അലെൻ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കാർ അവാർഡും നേടി.

2012 മാർച്ച് 30-ന് ഫ്രഞ്ച് സർക്കാർ ഷെവലിയർ പട്ടം നൽകി ആദരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഓസ്കാർ പുരസ്കാരം (2013)

അവലംബം[തിരുത്തുക]

  1. "മോണിറ്റർ". എന്റർടെയ്ന്മെന്റ് വീക്ക്‌ലി (1207) (ടൈം). 18 മേയ് 2012. p. 29.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. "Cate Blanchett wins best actress Oscar for 'Blue Jasmine'". www.reuters.com. 2014 മാർച്ച് 3. ശേഖരിച്ചത് 2014 മാർച്ച് 3. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കേറ്റ് ബ്ലാൻചെറ്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=കേറ്റ്_ബ്ലാൻചെറ്റ്&oldid=1924834" എന്ന താളിൽനിന്നു ശേഖരിച്ചത്