കെ.വി. നാരായണസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലങ്കോട് വിശ്വനാഥ നാരായണസ്വാമി
കെ.വി. നാരായണസ്വാമി.png
ജനനം 1923 നവംബർ 15(1923-11-15)
പാലക്കാട് പാലക്കാട് ജില്ല
മരണം 2002 ഏപ്രിൽ 4(2002-04-04) (പ്രായം 78)
പാലക്കാട്
ദേശീയത  ഇന്ത്യ
പൗരത്വം  ഇന്ത്യ
തൊഴിൽ കർണ്ണാടക സംഗീതജ്ഞൻ
പ്രശസ്തി വായ്പ്പാട്ട്
മതം ഹിന്ദുമതം
മാതാപിതാക്കൾ വിശ്വനാഥ ഭാഗവതർ
ബന്ധുക്കൾ നാരായണ ഭാഗവതർ (മുത്തച്ഛൻ)
പുരസ്കാര(ങ്ങൾ)

പ്രശസ്ത കേരളീയ സംഗീതജ്ഞനാണു് കെ.വി. നാരായണസ്വാമി.[1] (കൊല്ലങ്കോട് വിശ്വനാഥ നാരായണസ്വാമി)

ജീവിതരേഖ[തിരുത്തുക]

1923 നവംബർ 15നു് പാലക്കാട് ജില്ലയിൽ ജനിച്ചു. പ്രശസ്ത വയലിൻ വാദകനായ വിശ്വനാഥ ഭാഗവതരുടെ പുത്രനാണു്. പിതാമഹനായ നാരായണ ഭാഗവതരായിരുന്നു സംഗീതത്തിലെ ആദ്യഗുരു.[1]

1962ൽ പാലക്കാട് സംഗീത കോളജിൽ അധ്യാപകനായി. വെസ്ലിൻ സർവകലാശാലയിലും കർണാടക സംഗീതാധ്യാപകനായിരുന്നു.[2]

2002 ഏപ്രിൽ മാസത്തിൽ ഇദ്ദേഹം അന്തരിച്ചു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1970ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  • 1976ൽ പത്മശ്രീ ബഹുമതി
  • 1977ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം
  • 1986ൽ മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം

അവലംബം[തിരുത്തുക]

  1. 1.0 1.1 സ്വാതി പുരസ്കാരം കെ.വി.നാരായണസ്വാമിക്ക്
  2. 2.0 2.1 സർവ്വവിജ്ഞാനകോശം
"http://ml.wikipedia.org/w/index.php?title=കെ.വി._നാരായണസ്വാമി&oldid=1962152" എന്ന താളിൽനിന്നു ശേഖരിച്ചത്