കെരൂബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏദന്‍ തോട്ടത്തിന്റെ കവാടം കാക്കുന്ന കെരൂബുകളുടെ ക്രിസ്ത്യന്‍ ചിത്രീകരണം[1] ഗുസ്തോ ഡി മെനബ്വൊയ്, 1377.

ബൈബിളില്‍ പല തവണ പരാമര്‍ശിച്ചിട്ടുള്ള ഒരുതരം മാലാഖയാണ് കെരൂബ് അഥവാ കെരൂബിം (ഹീബ്രു. כרוב, ബഹുവചനം. כרובים).

ചിറകുള്ള ജീവികളായാണ് ഇവയെ വിവരിച്ചിരിക്കുന്നത്. യെഹസ്കേല്‍ പ്രവാചകന്‍ നാല് ജീവികളുടെ സങ്കരമായാണ് ഇവയെ ചിത്രീകരിക്കുന്നത്. ഇവക്കോരൊന്നിനും സിംഹം, കാള, കഴുകന്‍, മനുഷ്യന്‍ എന്നിങ്ങനെ നാല് ജീവികളുടെ തലകളുണ്ട്. പാദം കാളക്കുട്ടിയുടേതും ബാക്കി ശരീരം മനുഷ്യശരീരത്തിന് സമാനവുമാണ്. ഇവക്ക് നാല് ചിറകുകളുണ്ട്. രണ്ട് ചിറകുകള്‍ മുകളിലേക്കും രണ്ട് ചിറകുകള്‍ താഴേക്കും നീണ്ട്നില്‍ക്കുന്നു.

ഹീബ്രു ബൈബിളായ തോറയിലും ഉല്പത്തി പുസ്തകം, യെഹസ്കേല്‍ പുസ്തകം, യെശയ്യാവ് പുസ്തകം പുസ്തകങ്ങളിലും കെരൂബുകളേക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. പുതിയനിയമത്തിലെ വെളിപാട് പുസ്തകത്തിലും ഇവയേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. ഉദ്ധരിച്ചതില്‍ പിഴവ്: അസാധുവായ <ref> ടാഗ്; EDEN എന്ന അവലംബങ്ങള്‍ക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"http://ml.wikipedia.org/wiki/%E0%B4%95%E0%B5%86%E0%B4%B0%E0%B5%82%E0%B4%AC%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം