കായം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കായം | |
|---|---|
| Ferula scorodosma syn. assafoetida | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Apiales |
| കുടുംബം: | Apiaceae |
| ജനുസ്സ്: | Ferula |
| വർഗ്ഗം: | F. assafoetida |
| ശാസ്ത്രീയ നാമം | |
| Ferula assafoetida L. |
|
ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം. ഇംഗ്ലീഷ്:Asafoetida. ലോകത്തിൽ പലയിടങ്ങളിലും കായം ഉപയോഗിക്കുന്നുണ്ട്. അനാകർഷകമായ നിറം ചവർപ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന് ചെകുത്താന്റെ കാഷ്ഠം എന്നൊരു ഇരട്ടപ്പേര് ലഭിച്ചത്[1].
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
[തിരുത്തുക] ചരിത്രം
ഭാരതത്തിൽ പണ്ടുകാലം മുതൽ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യൻ ഡോക്ടർമാരാണ് കായത്തിനെ ലോകത്തിൽ പ്രസിദ്ധരാക്കിയത്[1].
[തിരുത്തുക] നിർമ്മാണം
കായം ഒരു സസ്യത്തിന്റെ കറയാണ്. ഈ സസ്യം ഒരു ബഹുവർഷ ഔഷധിയാണ്. ചെടി പുഷ്പിക്കുന്നതിനു മുൻപായി ഈ സസ്യത്തിന്റെ വേരിനോട് ചേർന്നുള്ള കാണ്ഡത്തിൽ മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മൺപാത്രങ്ങളിൽ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്[1].
[തിരുത്തുക] അവലംബം
- Medicinal Plants- SK Jain, National Book Trust, India