കാതോലിക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില ക്രിസ്തീയ സഭകളിൽ, പ്രത്യേകിച്ചു റോമാ സാമ്രാജ്യത്തിനു പുറത്ത് വളർന്നു വന്ന ഓർത്തഡോക്സ്‌ സഭകളുടെ തലവന്മാരുടെ സ്ഥാനനാമമാണു് കാതോലിക്കോസ് അഥവാ കാതോലിക്കാ.

[തിരുത്തുക] വാക്കിന്റെ അർത്ഥം

കാതോലിക്കോസ് എന്ന പദം ഉണ്ടായിട്ടുള്ളത് കാത്,ഹോലിക്കോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. പൊതു മേലദ്ധ്യക്ഷൻ, പൊതുവായ ആൾ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.

[തിരുത്തുക] ചരിത്രം

റോമാ സാമ്രാജ്യത്തിനുള്ളിൽ വിസ്തൃതമായ ഒരു ഭൂഭാഗത്തിന്റെ സ്വതന്ത്രമായ ഭരണം നിർവ്വഹിച്ചു പോന്ന സർക്കാർ ഉദ്യോഗസ്ഥനെയും സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെയും ഈ പേരിൽ അറിയപ്പെട്ടിരുന്നു. സർക്കാർ തസ്തികയുടെ അതേ പേരിൽ അറിയപ്പെടാനുള്ള വിമുഖത കൊണ്ടാവാം സാമ്രാജ്യത്തിലെ സഭാ തലവന്മാർ പൊതുവെ പാത്രിയർക്കീസ് എന്ന സ്ഥാനനാമം സ്വീകരിച്ചത്. എന്നാൽ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള സഭകൾ ഈ വിമുഖത കാട്ടിയില്ല.അതു കൊണ്ട് അർമ്മീനിയയിലെയും പേർഷ്യയിലെയും ജോർജ്ജിയയിലേയും സഭയിലെ തലവന്മാർ കാതോലിക്കോസ് എന്ന് അറിയപ്പെടാൻ തുടങ്ങി. പേർഷ്യൻ സഭയുടെ തലവൻ പാപ്പാ ബാർ ആഹായ് ക്രി പി 291-ൽ ഈ നാമം സ്വീകരിച്ചതായി കരുതപ്പെടുന്നു. ആധുനിക കാലത്ത് ചില ഓർത്തഡോക്സ് സഭകളുടേ തലവന്മാർക്ക് പുറമേ സ്വയം ഭരണാധികാരമുള്ള ചില കത്തോലിക്കാ പ്രാദേശിക സഭകളുടെ തലവന്മാരും ഈ സ്ഥാനനാമത്തിൽ അറിയപ്പെടാറുണ്ട്.

[തിരുത്തുക] കാതോലിക്കോസ് സ്ഥാനം കേരളത്തിൽ

1912-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പൗരസ്ത്യ കാതോലിക്കോസ് എന്ന സ്ഥാനനാമം സ്വീകരിച്ചതോടെ ആദ്യമായി കാതോലിക്കോസ് പദവി കേരള ക്രൈസ്തവസമൂഹത്തിൽ നിലവിൽ വന്നു. പിന്നീട് 1975-ൽ മലങ്കര യാക്കോബായ സഭയിലും 1995-ൽ മലങ്കര കത്തോലിക്കാ സഭയിലും ഈ സ്ഥാനം നിലവിൽ വന്നു. ബസേലിയോസ് എന്ന നാമം കൂടി ഇവർ തങ്ങളുടെ പേരിനോടു ചേർക്കാറുണ്ട്. യഥാക്രമം ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ, ബസേലിയോസ്‌ തോമസ്‌ പ്രഥമൻ, ബസേലിയോസ്‌ ക്ലീമിസ് എന്നിവരാണ് ഈ സഭകളുടെ കാതോലിക്കാമാർ.

"http://ml.wikipedia.org/w/index.php?title=കാതോലിക്കോസ്&oldid=1185823" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ