മലങ്കര സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നത്. മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും, അന്ത്യോഖ്യൻ ആരാധനക്രമം പിന്തുടർന്നു വരുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (യാക്കോബായ സഭ), മലങ്കര ക്നാനായ സുറിയാനി സഭ, മലങ്കര സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂർ സഭ), മലങ്കര കത്തോലിക്ക സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ എന്നിവയാണു മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നത്. [1]
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
- ↑ താൾ 176, ക്രൈസ്തവ സഭാ വിജ്ഞാനകോശം, കോട്ടയം ബാബുരാജ്, ജിജോ പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം