കാതിലക്കഴുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതിലക്കഴുകൻ
Red-headed Vulture
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Accipitriformes
കുടുംബം: Accipitridae
ജനുസ്സ്: Sarcogyps
Lesson, 1842
വർഗ്ഗം: S. calvus
ശാസ്ത്രീയ നാമം
Sarcogyps calvus
(Scopoli, 1786)
Current distribution range of red headed vulture
പര്യായങ്ങൾ
  • Aegypius calvus
  • Torgos calvus

കാതിലക്കഴുകൻ (Red-headed Vulture). ഗുരുതരമായ വംശനാശം നേരിടുന്ന ഒരു ഇനമാണിത്. ഏഷ്യൻ രാജാക്കഴുകൻ, പോണ്ടിച്ചേരിക്കഴുകൻ എന്നും ഇവ അറിയപ്പെടുന്നു.

വിവരണം[തിരുത്തുക]

ചുവപ്പു നിറമുള്ള മൊട്ടത്തലയാണ് ഇവയുടെ പ്രത്യേകത. പ്രായപൂർത്തിയാകാത്തവയിൽ ഇത് ഇളം ചുവപ്പു നിറത്തിൽ കാണപ്പെടുന്നു. ശരീരം കറുപ്പു നിറത്തിൽ കാണപ്പെടുന്നു. പറക്കുമ്പോൾ ചിറകിന്റെ അടിവശത്തിനു സമാന്തരമായി ചാര നിറം കലർന്ന ഒരു കസവുകര കാണപ്പെടുന്നു. ഒരു സാധാരണ കാതിലക്കഴുകന് 85 സെന്റിമീറ്റർ വരെ നീളവും 3.7 കിലോഗ്രാം മുതൽ 5.4 കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും. ചിറകു വിടർത്തി പറക്കുമ്പോൾ ഇവയ്ക്ക് 2,45 - 2,60 മീറ്റർ വരെ വലിപ്പം കാണപ്പെടുന്നു.

Red headed vulture female at Ranthambore


അവലംബം[തിരുത്തുക]

  1. BirdLife International (2007). Sarcogyps calvus. 2007 IUCN Red List of Threatened Species. IUCN 2007. Retrieved on 2007-09-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കാതിലക്കഴുകൻ&oldid=1696715" എന്ന താളിൽനിന്നു ശേഖരിച്ചത്