കവാടം:രസതന്ത്രം/പഴയ നിങ്ങൾക്കറിയാമോ...

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനുവരി , 2019

........ആൽഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ചു നോബൽ സമ്മാനങ്ങളിലൊന്നാണ് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം
........ കാർബൺ ഡൈ ഓക്സൈഡ് (CO2), നൈട്രസ് ഓക്സൈഡ്, നീരാവി, ഓസോൺ തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു
.......റ്റെറ്റനസ് രോഗത്തിന് കാരണമായ വിഷം‍ റ്റെറ്റനോസ്പസ്മിൻ ആണ്.
.......1920 കളിൽ ജർമ്മനിയിൽ കണ്ടെത്തിയ സയനൈഡ് അധിഷ്ഠിത കീടനാശിനികളുടെ വ്യാപാരനാമം സൈക്ലോൺ ബി ആയിരുന്നു.
.......അമേരിക്കൻ ഐക്യനാടുകളിലെ ഒറിഗൺ സംസ്ഥാനത്തിന്റെ ഔദ്യോഗിക രത്നമാണ് സൂര്യകാന്തക്കല്ല്.


ഫെബ്രുവരി, 2019

........ജർമ്മൻ രസതന്ത്രജ്ഞൻ ആയ റോബർട്ട് ബുൻസൻ വികസിപ്പിച്ചെടുത്ത ഒരു ദീപമാണ് ബുൻസൻ ദീപം
........ ആകാശത്തു നിന്നും കത്തി വീഴുന്ന പാലിസൈറ്റ് ഉല്ക്കകളിൽ ഒലിവിൻ വലിയ അളവിൽ കണ്ടെത്തിയിട്ടുണ്ട്.
.......ക്രിപ്റ്റോനൈറ്റ് പ്രാഥമികമായി സൂപ്പർമാൻ കഥകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു വസ്തുവാണ്. സൂപ്പർമാൻറെ ജനപ്രീതി അസാധാരണമായ ബലഹീനതയ്ക്ക് പകരം വാക്കായി ക്രിപ്റ്റോനൈറ്റ് എന്ന പദം ഉപയോഗിക്കുന്നു. അക്കിലിസിൻറെ ഉപ്പുറ്റി എന്ന് പര്യായപദമായും പറയാറുണ്ട്.
.......വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ.

കൂടുതൽ കൗതുക കാര്യങ്ങൾ...