സൂര്യകാന്തക്കല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sunstone
Sunstone1.jpg
General
വിഭാഗം പരൽ
രാസവാക്യം സോഡിയം കാൽ‌സ്യം aluminum silicate (Ca,Na)((Al,Si)2Si2O8)
Identification
നിറം clear, yellow, red, green, blue, and copper shiller
Crystal habit Euhedral Crytals, Granular
Crystal system Triclinic
Twinning Lamellar
Cleavage 001
Fracture [
Refractive index 1.525–1.58
Optical Properties Double Refractive:
Pleochroism 1
Density 2.64–2.66
Diaphaneity Transparent to Translucent

ഐസ് ലാൻഡിലും മറ്റും പ്രകൃതിദത്തമായി ലഭിക്കുന്ന ഒരു കാൽസൈറ്റ് ശിലയാണ് സൂര്യകാന്തക്കല്ല്(English: Sunstone). സ്കാൻഡിനേവിയൻ നാവികരായിരുന്ന വൈക്കിങ്ങുകൾ സി.ഇ. 900-1200 കാലത്ത് ഐസ് ലാൻഡിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള തങ്ങളുടെ കടൽയാത്രകളിൽ സൂര്യന്റെ സ്ഥാനം നിർണ്ണയിച്ചുകൊണ്ട് ദിക്കറിയാൻ ഇത് ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിലാണ് കാന്തികവടക്കുനോക്കിയന്ത്രം യൂറോപ്പിൽ വ്യാപകമാകുന്നത്.

സുതാര്യമായ ഈ കല്ലിന് പ്രകാശത്തെ ധ്രുവീകരിക്കാൻ(Polarise) ഉള്ള കഴിവ് മേഘങ്ങൾക്കകത്ത് മറഞ്ഞുപോയ സൂര്യന്റെ സ്ഥാനംപോലും കണ്ടെത്താൻ സഹായിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അസ്തമയം കഴിഞ്ഞ് നാൽപ്പതു മിനിട്ടുകൾവരെപ്പോലും ഇത് സാദ്ധ്യമാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

1592-ൽ ഇംഗ്ലീഷ് ചാനലിലെ ആൾഡർനി ദ്വീപിനടുത്ത് മുങ്ങിപ്പോയ ഒരു കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഇത്തരം ഒരു കല്ല് കണ്ടുകിട്ടിയിട്ടുണ്ട്. [1]

അവലംബം[തിരുത്തുക]

  1. ഹിന്ദു ദിനപത്രം, മാർച്ച് 9, 2013
"http://ml.wikipedia.org/w/index.php?title=സൂര്യകാന്തക്കല്ല്&oldid=1863507" എന്ന താളിൽനിന്നു ശേഖരിച്ചത്