കരിന്തലച്ചിക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിന്തലച്ചിക്കാളി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Sturnidae
ജനുസ്സ്: Sturnia
വർഗ്ഗം: S. pagodarum
ശാസ്ത്രീയ നാമം
Sturnia pagodarum
(Gmelin, 1789)
പര്യായങ്ങൾ

Sturnus pagodarum
Temenuchus pagodarum

കരിന്തലച്ചിക്കാളിയെ ഇംഗ്ലീഷിൽ Brahminy Myna എന്നോ Brahminy Starling എന്നോ വിളിക്കുന്നു. ശാസ്ത്രീയ നാമം Sturnia pagodarum എന്നാണ്.[2]). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമതലങ്ങളിൽ ജോടിയായോ ചെറു കൂട്ടങ്ങളായോ കാണുന്നു.

വിവരണം[തിരുത്തുക]

കറുത്ത തൊപ്പിയുണ്ട്. പിൻ കഴുത്തുവരെ കറുപ്പാണ്. വാലിന്റെ അറ്റം വെള്ളയാണ്. ഗുദത്തിന്റെ നിറം വെള്ളയാണേന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം. നീളം കുറഞ്ഞ് വിശറിപോലെ വൃത്താകൃതിയിലാണ് വാൽ. [3]

വിതരണം[തിരുത്തുക]

നേപ്പാൾ, ഭാരതം എന്നിവിടങ്ങളിൽ കാണുന്നു. തണുപ്പുകാലത്ത് ശ്രീലങ്കയിലേക്ക് ദേശാടാനം നടത്താറുണ്ട്. സാധാരണ സമതലങ്ങളിലാണ് കണുന്നങ്കിലും 3000 മീ. ഉയരത്തിൽ ലഡാക്കിൽ കണ്ടാതായി പറയുന്നുണ്ട്. [4]

പ്രജനനം[തിരുത്തുക]

കഴുത്തിലെ തൂവലുകൾ ശ്രദ്ധിക്കുക

മരപ്പൊത്തുകളിലോ മ്റ്റു പൊത്തുപോലുള്ളയിടങ്ങളിളോ ആൺ കൂട് കെട്ടുന്നത്[5] മാർച്ച് മുതൽ സെപ്തംബർ വരെയാണ് പ്രജനന കാലം. ആണും പെന്നും കൂടുണ്ടാക്കാൻ കൂടാറുണ്ട്. കൂട്ടിൽ പുല്ലും തൂവലും കൊണ്ട് മെത്തയുണ്ടാക്കും. മൂന്നു നാലു മുട്ടകളാണ് ഇടുന്നത്. മുട്ടകൾക്ക് മങ്ങിയ നീല കലർന്ന പച്ച നിറമാണ്. മുട്ടകൾ 12-14 ദിവസത്തിനുള്ളിൽ വിരിയും. [6]


[7]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Sturnus pagodarum". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2012.2. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ശേഖരിച്ചത് 03 June 2013. 
  2. Zuccon, D., Pasquet, E. & Ericson, P. G. P. (2008). "Phylogenetic relationships among Palearctic–Oriental starlings and mynas (genera Sturnus and Acridotheres : Sturnidae)". Zoologica Scripta 37: 469–481. ഡി.ഒ.ഐ.:10.1111/j.1463-6409.2008.00339.x. 
  3. പേജ് 348, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  4. Akhtar,S Asad (1990). "Altitudinal range extension of the Brahminy Myna Sturnus pagodarum in Chushul, Ladakh". J. Bombay Nat. Hist. Soc. 87 (1): 147. 
  5. Sharma,Satish Kumar (1996). "Nesting in anchor-pipe by Brahminy Myna, Sturnus pagodarum (Gmelin)". J. Bombay Nat. Hist. Soc. 93 (1): 91. 
  6. {{cite book|author=Hume, AO|year=1890|title=The nests and eggs of Indian birds. Volume 1|publisher=R H Porter|pages=374–375|url=http://www.archive.org/stream/nestseggsofindia01hume#page/374/mode/2up/search/pagodarum}
  7. Lamba,BS; Tyagi,AK (1977). "Period of incubation in Brahminy Myna, Sturnus pagodarum (Gmelin)". J. Bombay Nat. Hist. Soc. 74 (1): 173–174. 
"http://ml.wikipedia.org/w/index.php?title=കരിന്തലച്ചിക്കാളി&oldid=1949990" എന്ന താളിൽനിന്നു ശേഖരിച്ചത്