കരണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റൈയിന്‍ലെസ് സ്റ്റീല്‍ കൊണ്ടു നിര്‍മ്മിച്ച ഒരു സ്പൂണ്‍

ദ്രാവകരൂപത്തിലോ ഖരരൂപത്തിലോ ഉള്ള വസ്തുക്കള്‍ കോരിയെടുക്കാനും അളക്കാനും ഉപയോഗിക്കുന്ന ഒരു ഗൃഹോപകരണമാണ് കരണ്ടി. (ഇംഗ്ലീഷ്: Spoon (സ്പൂണ്‍)). വടക്കന്‍ കേരളത്തില്‍ വലിയ സ്പൂണിന് 'കൈല്' എന്നാണ് പറയാറ്. ഒരറ്റത്ത് കുഴിയുള്ളതും കൈകൊണ്ട് പിടിക്കാവുന്ന തരം പിടിയുള്ളതുമാണിത്. പുരാതനകാലം മുതല്‍ക്കേ കരണ്ടികള്‍ ഉപയോഗത്തിലിരുന്നു. ഋഗ്‌വേദകാലത്തെ യാഗങ്ങളില്‍ കരണ്ടികള്‍ ഉപയോഗിച്ചിരുന്നു. പുരാതന ഗ്രീസില്‍ നിന്നും കരണ്ടികളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവിധതരവും വലിപ്പത്തിലുമുള്ള കരണ്ടികള്‍ ഉണ്ട്. ആദ്യകാലത്ത് മരം കൊണ്ടായിരുന്നു ഇവ ഉണ്ടാക്കിയിരുന്നത്. കേരളത്തില്‍ ചിരട്ടകള്‍ ഉപയോഗിച്ചും കരണ്ടികള്‍ ഉണ്ടാക്കാറുണ്ട്.

ഒരു സ്പൂണ്‍
തവി-വലിയ കരണ്ടി
കരണ്ടി ഉപയോഗിച്ച് ഒടിച്ചുകുത്തിനാരങ്ങ പിഴിയുന്നു

[തിരുത്തുക] അളവുകള്‍

പാചകക്കുറിപ്പുകളില്‍ വിവിധ ചേരുവകകള്‍ അളക്കുന്നതിന് കരണ്ടി അളവുകള്‍ പൊതുവായി ഉപയോഗിച്ചുവരുന്നു. കരണ്ടികളുടെ വലിപ്പത്തിനനുസരിച്ചുള്ള പേരുകളിലാണ് ഓരോ കരണ്ടിയും അറിയപ്പെടുക. [1].

[തിരുത്തുക] ആധാരസൂചിക

[1]

  1. 1.0 1.1 http://www.hintsandthings.co.uk/kitchen/measures.htm


"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം